പെൻസിൽ കടം ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കം; സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിച്ചുമാറ്റാൻ എത്തിയ അധ്യാപികയ്ക്കും കുത്തേറ്റു

Spread the love

ചെന്നൈ: തമിഴ്നാട്ടിൽ  പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ.

video
play-sharp-fill

പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കുട്ടിയെ പിടിച്ചുമാറ്റാനെത്തിയ അധ്യാപികയ്ക്കും കുത്തേറ്റു.

പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില തൃപ്തികരമാണ്. ബാഗിൽ കത്തി ഒളിപ്പിച്ചുവച്ചാണ് കുട്ടി സ്കൂളിലെത്തിയതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. അന്വേഷണം തുടങ്ങിയതായി എസിപി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group