Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെങ്ങന്നൂർ: മാനസിക രോ​ഗിയായ ഭർത്താവിന്റെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മുളക്കുഴ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേക്കര വീട്ടിൽ അമ്മിണി ബാബുവിനാണ് വെട്ടേറ്റത്. ഭർത്താവ് ബാബുവിനെ ചെങ്ങന്നൂർ എസ് ഐ
എം. സി അഭിലാഷന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ 7 :30 ആയിരുന്നു സംഭവം. വീട്ടിൽ പാകം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയ്ക്കാണ് ഭർത്താവിന്റെ വെട്ടേറ്റത്. ഇയാൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായി പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായും അറിയുന്നു.
അമ്മിണിയുടെ ഇടത് പുരികത്തിനാണ് വെട്ടേണ്ടത് ഇടതു കൈക്കും മുറിവേറ്റിട്ടുണ്ട്. തലയ്ക്ക് അടിയും ഏറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.