
തിരുനക്കരയപ്പൻ്റെ മുന്നിൽ ചെണ്ടയിൽ വിസ്മയം തീർത്ത് പത്താം ക്ലാസുകാരി നവമി കെ.രഞ്ജൻ:പിതാവ് ഭരതനാട്യത്തിലും, മാതാവ് വായ്പാട്ടിലും കഴിവ് തെളിയിച്ചു: മകൾ നവമിക്ക് പ്രിയം ചെണ്ട
കോട്ടയം: ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് പത്താം ക്ലാസുകാരി നവമി കെ.രഞ്ജൻ.
സ്ത്രീകൾ അധികം കൈയ് വയ്ക്കാത്ത ചെണ്ടമേളത്തിൽ ചെറുപ്പം മുതലേ താൽപര്യം തോന്നി
പഠനം ആരംഭിച്ചു. എസ് എസ് എൽസി പരീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസം തിരുനക്കരയപ്പന്റെ നടയിൽ കൊട്ടിക്കയറി.
അയ്മനം സ്വദേശിയായ സുജയുടെ ശിക്ഷണത്തിലാണ് മേളം പഠിച്ചത്. തിരുവഞ്ചൂർ സ്വദേശിനിയായ നവമി കെ. രഞ്ജൻ തിരുനക്കരയപ്പൻ്റെ നാലാം ഉത്സവദിവസം വലംതലയിൽ കൊട്ടിക്കയറിയത് എറെ ശ്രദ്ധയാകർഷിച്ചു..
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറു മാസമായി അയ്മനം സുജയിയുടെ ശിക്ഷണത്തിൽ തീവ്രപരിശീലനത്തിലായിരുന്നു ഈ കൊച്ചു മിടുക്കി. എസ്എസ്എൽസി പരീക്ഷാച്ചൂട് പോലും മാറ്റി വച്ചാണ്, നവമി, സ്ത്രീകൾ താരതമ്യേന കുറവുള്ള ചെണ്ടമേളത്തിൽ കൊട്ടിക്കയറിയത്.
ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കെ, തിരുനക്കരയപ്പൻ്റെ തിരുനടയിൽ നടക്കുന്ന ചെണ്ടമേളത്തിൽ തനിയ്ക്കും പങ്കെടുക്കണമെന്ന ആഗ്രഹം നവമി
അറിയിക്കുകയായിരുന്നുവെന്ന് അയ്മനം സുജയ് പറഞ്ഞു. പിതാവ് ഭരതനാട്യത്തിലും, മാതാവ് വായ്പാട്ടിലും കഴിവ് തെളിയിച്ചപ്പോൾ, മകൾ നവമി വേറിട്ട വഴി തെരെഞ്ഞെടുക്കുകയായിരുന്നു.