video
play-sharp-fill
ചെങ്കൊടിത്തണലിലേക്ക് എത്തിയ ജെഎസ്‌എസ് സ്ഥാപക നേതാക്കളടക്കം എഴുന്നൂറിലേറെപേരെ ഹര്‍ഷാരവത്തോടെ സ്വാഗതംചെയ്ത് ആയിരങ്ങള്‍

ചെങ്കൊടിത്തണലിലേക്ക് എത്തിയ ജെഎസ്‌എസ് സ്ഥാപക നേതാക്കളടക്കം എഴുന്നൂറിലേറെപേരെ ഹര്‍ഷാരവത്തോടെ സ്വാഗതംചെയ്ത് ആയിരങ്ങള്‍

സ്വന്തം ലേഖകൻ

ആലപ്പുഴ: ചെങ്കൊടിത്തണലിലേക്ക് എത്തിയ ജെഎസ്‌എസ് സ്ഥാപക നേതാക്കളടക്കം എഴുന്നൂറിലേറെപേരെ ഹര്‍ഷാരവത്തോടെ സ്വാഗതംചെയ്ത് ആയിരങ്ങള്‍.

നഗരസഭാ ടൗണ്‍ഹാള്‍ അങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രധാന നേതാക്കളെ ചെങ്കൊടി നല്‍കി വരവേറ്റു. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന കമ്മറ്റിയംഗം സി ബി ചന്ദ്രബാബു അടക്കമുള്ളവര്‍ മറ്റ് പ്രവര്‍ത്തകരെ ചുവന്ന ഹാരമണിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ എംഎല്‍എ കെ കെ ഷാജു, ഏകീകൃത ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി ബി ഗോപന്‍, ബിഎസ്പി സംസ്ഥാന മുന്‍ പ്രസിഡന്റ് എസ് പ്രഹ്ലാദന്‍, ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ അംഗം സി എം അനില്‍കുമാര്‍, ഏകീകൃത ജെഎസ്‌എസ് സംഘടനാ സെക്രട്ടറി നാലുകണ്ടത്തില്‍ കൃഷ്ണകുമാര്‍, സജിത് കൂട്ടുങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക് എത്തിയത്.

പലഘട്ടങ്ങളില്‍ പാര്‍ടി വിട്ടുപോയവരെയും പാര്‍ടിയിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവരെയും മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വലിയ വിഭാഗം എത്തുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ടിക്കൊപ്പം എത്തിയവര്‍ക്ക് വിവിധ ചുമതലകള്‍ നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച്‌ സലാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags :