​​കാറ് വി​​ല്‍​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധ്യാ​​പി​​ക​​യി​​ല്‍​​നി​​ന്നും യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യി​​ല്‍ നി​​ന്നും നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​ ചങ്ങനാശേരി സ്വദേശി അറസ്റ്റിൽ

​​കാറ് വി​​ല്‍​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധ്യാ​​പി​​ക​​യി​​ല്‍​​നി​​ന്നും യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യി​​ല്‍ നി​​ന്നും നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​ ചങ്ങനാശേരി സ്വദേശി അറസ്റ്റിൽ

​​സ്വന്തം ലേഖകൻ
ഏറ്റു​​മാ​​നൂ​​ര്‍: കാ​​ര്‍ വി​​ല്‍​​പ്പ​​ന ന​​ട​​ത്താ​​നെ​​ന്ന വ്യാ​​ജേ​​ന ത​​ട്ടി​​പ്പു ന​​ട​​ത്തി​​യ​​ ചങ്ങ​​നാ​​ശേ​​രി വാ​​ഴ​​പ്പ​​ള്ളി പാ​​റ​​ക്കു​​ള​​ത്തി​​ല്‍ ജീ​​മോ​​ന്‍ കു​​ര്യ​​നെ​​ ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്‌എ​​ച്ച്‌ഒ സി.​​അ​​ര്‍. രാ​​ജേ​​ഷ് കു​​മാ​​റി​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു.

കാ​​റ് വി​​ല്‍​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധ്യാ​​പി​​ക​​യി​​ല്‍​​നി​​ന്നും യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യി​​ല്‍ നി​​ന്നും നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യാ​​ണ് കേ​​സ്.

2021 – സെ​​പ്തം​​ബ​​റി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ അ​​ധ്യാ​​പി​​ക​​യു​​ടെ കാ​​ര്‍, യൂ​​സ​​ഡ് കാ​​ര്‍ ഷോ​​മി​​ല്‍ വി​​ല്‍​​പ്പ​​ന ന​​ട​​ത്താ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ജീ​​മോ​​ന്‍ വാ​​ങ്ങി​​യ​​ത്. എ​​ഴ് ല​​ക്ഷം രൂ​​പ​​യോ​​ളം സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍​നി​​ന്നും വാ​​യ്പ​​യെ​​ടു​​ത്താ​​ണ് അ​​ധ്യാ​​പി​​ക കാ​​ര്‍ വാ​​ങ്ങി​​യി​​രു​​ന്ന​​ത്. ലോ​​ണ്‍ തീ​​ര്‍​​ത്ത് ബാ​​ക്കി തു​​ക ന​​ല്‍​​കാ​​മെ​​ന്നാ​​യി​​രു​​ന്നു വ്യ​​വ​​സ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​​കാ​​ര്‍ ജോ​​മോ​​ന്‍ കോ​​ഴി​​ക്കോ​​ടു​​ള്ള മെ​​ട്രോ യൂ​​സ​​ഡ് കാ​​ര്‍ ഉ​​ട​​മ ബി​​ബീ​​ഷി​​ന് 8,25,000 രൂ​​പ​​യ്ക്ക് വി​​റ്റു. ഇ​​തി​​ല്‍​നി​​ന്നും ഒ​​രു ല​​ക്ഷം രൂ​​പ അ​​ധ്യാ​​പി​​ക​​യ്ക്ക് ന​​ല്‍​​കി. ബാ​​ക്കി ഏ​​ഴ് ല​​ക്ഷം രൂ​​പ ലോ​​ണ്‍ തി​​രി​​ച്ച​​ട​​യ്ക്കാ​​നെ​​ന്നു പ​​റ​​ഞ്ഞ് വാ​​ങ്ങി​​യെ​​ങ്കി​​ലും മൂ​​ന്ന​​ര ല​​ക്ഷം രൂ​​പ മാ​​ത്ര​​മാ​​ണ് അ​​ട​​ച്ച​​ത്. ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍​നി​​ന്നും ആ​​ളെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് താ​​ന്‍ ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​രം അ​​ധ്യാ​​പി​​ക അ​​റി​​യു​​ന്ന​​ത്.

തു​​ട​​ര്‍​​ന്ന് നാ​​ല​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ അ​​ട​​ച്ച്‌ ലോ​​ണ്‍ ക്ലോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.യൂ​​സ​​ഡ് കാ​​ര്‍ ഷോ​​റൂം ഉ​​ട​​മ​​യും അ​​ധ്യാ​​പി​​ക​​യും ന​​ല്‍​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് ജീ​​മോ​​നെ അ​​റ​​സ്റ്റ് ചെ​​യ​​ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​​ഡ് ​​ചെയ്തു. ജീ​​മോ​​ന്‍റ ഭാ​​ര്യ അ​​മ്പി​​ളി​​യും കേ​​സി​​ല്‍ പ്ര​​തി​​യാ​​ണ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.