ആശക്ക് ആദ്യത്തെ കണ്മണി വരുന്നു; 70 വർഷത്തിനിടെ ഇന്ത്യയിൽ പിറക്കാൻ പോകുന്ന ചീറ്റക്കുഞ്ഞ് ആശയുടേത്; നമീബയിൽ നിന്ന് കൊണ്ടുവന്ന ചീറ്റ ഗർഭിണി
സ്വന്തം ലേഖകൻ
ഭോപാൽ: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് മൃഗശാല അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പേരിട്ട ആശ എന്ന പെൺ ചീറ്റയെ കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
“ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ ആദ്യത്തെ കുഞ്ഞായിരിക്കും. അവൾ കാട്ടിൽ നിന്നും പിടിക്കപ്പെട്ടതിനാൽ നമീബിയയിൽ വച്ചവം ഗർഭധാരണം നടന്നിരിക്കുക. അവൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അവൾക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. അവളുടെ ചുറ്റും ആരും പാടില്ല. അവളുടെ കൂട്ടിനുള്ളിൽ, അവൾക്ക് ഒരു വൈക്കോൽ കൂര ഉണ്ടായിരിക്കണം,” ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ (സിസിഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ ലോറി മാർക്കർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം 70 വർഷത്തിനിടെ ഇന്ത്യയിൽ ആദ്യമായി ഒരു ചീറ്റ കുഞ്ഞിന് ജന്മം നൽകുന്നത് ആശയായിരിക്കാം. പെരുമാറ്റവും ശാരീരിക സ്വഭാവവും ഹോർമോൺ ലക്ഷണങ്ങളും ഗർഭധാരണത്തെ സൂചിപ്പിക്കുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രധാനമന്ത്രി മോദി തന്റെ ജന്മദിനത്തിൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച കാട്ടുചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ വിട്ടയച്ചിരുന്നു. ഈ ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരികയായിരുന്നു. ഇത് ചീറ്റകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റ പദ്ധതിയാണ്.