video
play-sharp-fill

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍;ഡ്യൂട്ടിക്കിടെ ഉറക്കം, മുങ്ങല്‍, കൈക്കൂലി കൊണ്ട് ആറാട്ട്!

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍;ഡ്യൂട്ടിക്കിടെ ഉറക്കം, മുങ്ങല്‍, കൈക്കൂലി കൊണ്ട് ആറാട്ട്!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍.ഓപ്പറേഷൻ ട്രഷര്‍ ഹണ്ട് എന്നാണ് വിജിലൻസ് ഓപ്പറേഷന് നല്‍കിയ പേര്. സംസ്ഥാനത്തെ വിവിധ ചെക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി. മിക്കയിടത്തും കൈക്കൂലിപ്പണം പിടികൂടുകയും ജോലിയില്‍ ക്രമക്കേട് നടത്തുന്നതായും കണ്ടെത്തി.

ചിലയിടങ്ങളില്‍ വിജിലൻസ് ഓഫിസര്‍മാര്‍ എത്തുമ്ബോള്‍ ജീവനക്കാര്‍ ഉറങ്ങുകയായിരുന്നു. വിളിച്ചുണര്‍ത്തിയാണ് റെയ്ഡ് നടത്തിയത്. ചിലയിടങ്ങളില്‍ രജിസ്റ്ററില്‍ പേരുണ്ടെങ്കിലും ചെക് പോസ്റ്റില്‍ ആരുമുണ്ടായിരുന്നില്ല.പാറശാല ചെക്പോസ്റ്റില്‍ നിന്ന് 11,900 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലിപ്പണം കൈയോടെ പിടിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റില്‍ നിന്ന് 3950 രൂപയുമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റില്‍ കണക്കില്‍ പെടാത്ത 5700 രൂപ വിജിലൻസ് പിടിച്ചെടുത്തു. വാളയാര്‍ ചെക്പോസ്റ്റില്‍നിന്ന് 85500 രൂപ പിഴ ഈടാക്കി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റില്‍ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി. വഴിക്കടവ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഒരേ സമയമായിരുന്നു പരിശോധന. മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റ്, എക്സൈസ് ചെക്ക് പോസ്റ്റ്, മണിമൂളി മൃഗ സംരക്ഷണ വകുപ്പിന്‍റെ കാലി വസന്ത നിര്‍മാര്‍ജന യൂനിറ്റ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ ക്രമക്കേട് കണ്ടെത്തി.

അസി.മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ തന്‍റെ കൈവശം 4,000 രൂപ ബുക്കില്‍ കാണിച്ചിരുന്നെങ്കിലും 2,650 രൂപയുടെ കുറവുണ്ടായിരുന്നു. പ‍്യൂണിന്റെ കൈവശവം രേഖപ്പെടുത്തിയതില്‍ 610 രൂപയുടെ കുറവ് കണ്ടു. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ട മണിമൂളിയിലെ കാലിവസന്ത നിര്‍മാര്‍ജ്ജന ചെക്ക്പോസ്റ്റില്‍ രാവിലെ 5.30 ഓടെ വിജിലൻസ് സംഘം എത്തിയപ്പോള്‍ ഓഫീസ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. മുൻവാതില്‍ തുറന്ന് കിടന്നിരുന്നെങ്കിലും ഓഫീസില്‍ ജീവനക്കാരുമുണ്ടായിരുന്നില്ല. രാവിലെ 8.3ന് പ്യൂണ്‍ എത്തിയെങ്കിലും ഡ‍്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെത്തിയില്ല.