സുരേഷിനുണ്ടായ ഗതി മറ്റാർക്കും ഉണ്ടാകരുത് ; ബാർ സമയം രാവിലെ 10 മുതൽ രാത്രി 10 വരെ പുനക്രമീകരിക്കണമെന്ന് ജീവനക്കാർ

സുരേഷിനുണ്ടായ ഗതി മറ്റാർക്കും ഉണ്ടാകരുത് ; ബാർ സമയം രാവിലെ 10 മുതൽ രാത്രി 10 വരെ പുനക്രമീകരിക്കണമെന്ന് ജീവനക്കാർ

Spread the love

കോട്ടയം : സംഘർഷങ്ങളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ബാർ സമയം രാവിലെ 10 മണി മുതൽ രാത്രി 10 വരെയാക്കി പുനക്രമീകരിക്കണമെന്ന് കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷനും ഹോട്ടല്‍ മാനേജേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരളയും ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിൽ ബാറിലേക്കെത്തുന്ന ആളുകളിൽ ഭൂരിഭാഗവും കഞ്ചാവ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന് ശേഷമാണ് ബാറിലേക്ക് വരുന്നത്.ഇതുമൂലം ബാറിൽ സംഭവിക്കാവുന്ന അനിഷ്ട സംബവങ്ങളുടെ എണ്ണവും വർധിക്കുന്നതാണ്.

കോട്ടയം ജോയ്സ് ബാർ ഹോട്ടലിൽ ജീവനക്കാരനായ സുരേഷിന് ഗുണ്ടകളുടെ കല്ലേർ മൂലം ദാരുണമായ ആന്ത്യമായിരുന്നു സമ്പവിച്ചത്.അതീവദുഃഖകരമാണ്.ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഭാര്യയും 19ഉം 13ഉം വയസുള്ള കുട്ടികളുമടങ്ങിയ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സുരേഷ്.അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബാർ ഉടമകളോ സംഘടനകളോ രംഗത്ത് വരാത്തത് തീർത്തും വേദനാജനകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group