play-sharp-fill
അടുത്ത സീറ്റിലുള്ളത് ചാള്‍സ് ശോഭരാജ്; പേടിച്ചുവിറച്ച് സഹയാത്രിക;  നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു

അടുത്ത സീറ്റിലുള്ളത് ചാള്‍സ് ശോഭരാജ്; പേടിച്ചുവിറച്ച് സഹയാത്രിക; നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു

സ്വന്തം ലേഖിക

ദോഹ: പ്രായമേറിയെങ്കിലും ചാള്‍സ് ശോഭരാജിനോടുള്ള ആളുകളുടെ ഭീതി മാറുന്നില്ലെന്ന് വ്യക്തമാക്കി നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു.

നേപ്പാളില്‍ നിന്ന് നാടുകടത്താനായി കയറ്റിയ വിമാനത്തില്‍ ചാള്‍സിന്‍റെ അടുത്ത സീറ്റിനുടമയുടെ ചിത്രമാണ് വൈറലാവുന്നത്. ഭീതിയോടെ സീറ്റീന്‍റെ ഒറു സൈഡിലേക്ക് ഒതുങ്ങിയിരിക്കുന്ന സഹയാത്രികയ്ക്കൊപ്പമുള്ള ചാള്‍സിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് ചാള്‍സിനെ ഫ്രാന്‍സിലേക്ക് നേപ്പാളില്‍ നിന്ന് നാടുകടത്തിയത്.
78കാരനായ ചാള്‍സിനെ കാഠ്മണ്ഠുവിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ച ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.

ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്യുആര്‍647 എന്ന വിമാനത്തിലാണ് ചാള്‍സിനെ ദോഹയിലേക്ക് കയറ്റി വിട്ടത്. ദോഹയില്‍ നിന്നാണ് ചാള്‍സിന് ഫ്രാന്‍സിലേക്കുള്ള വിമാനം.

ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലായിട്ടുള്ളത്.

1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970 കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാള്‍.

1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാള്‍സുമായി സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തന്നെ.

കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോര്‍ട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്‍റെ രീതി.