ചങ്ങാതിക്കൂട്ടം കുമരകം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ദേശീയ ഡ്രാഗൺ ബോട്ട് റേസ് താരങ്ങളെ ആദരിച്ചു; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി

ചങ്ങാതിക്കൂട്ടം കുമരകം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ദേശീയ ഡ്രാഗൺ ബോട്ട് റേസ് താരങ്ങളെ ആദരിച്ചു; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി

Spread the love

സ്വന്തം ലേഖിക

കുമരകം: ചങ്ങാതിക്കൂട്ടം കുമരകം സംഘടിപ്പിച്ച വാർഷിക സമ്മേളന പരിപാടിയോടനുബന്ധിച്ച് തായ്ലൻഡിൽ വെച്ച് നടന്ന അന്തർദേശീയ ഡ്രാഗൺ ബോട്ട് റെയ്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ കായിക താരങ്ങളെ ആദരിച്ചു.

കുമരകം സ്വദേശികളായ ഷിബു പി എം, അജീഷ് അനിയൻ, ദീപക് കെ. പൊന്നപ്പൻ , അഖിൽ കുമാർ ,
എന്നീ താരങ്ങളാണ് ഡ്രാഗൺ ബോട്ട് റേസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയവർ. ഉയർന്ന മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ് എന്നിവർ പ്രസംഗിച്ചു.

പ്രസിഡന്റ് വി ജി അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ കെ സ്വഗതവും ട്രഷറർ നിഫി ജേക്കബ് നന്ദിയും പറഞ്ഞു.

കോട്ടയം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം എൻ പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി. കുമരകം ചങ്ങാതികൂട്ടത്തിന്റെ പുതിയ ഭാരവാഹികളായി രാജേഷ് കെ ആർ (സെക്രട്ടറി ) രഞ്ജിത്ത് കെ ടി (പ്രസിഡന്റ് )
പ്രമോദ് പി ഡി (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.