video
play-sharp-fill

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു; അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു; അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ
ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശ്ശേരി എസ്ബി കോളജിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.

ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപതേമുക്കാലോടെ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും മതുമൂല ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു.

ചങ്ങനാശേരി പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group