play-sharp-fill
ഇനി മോദിയുടെ യാത്രകളൊക്കെ ഭൂമിക്ക് അടിയിലൂടെ ; വസതിയിൽ നിന്നും പാർലമെന്റിലേക്ക് പോകാൻ തുരങ്ക മാർഗം

ഇനി മോദിയുടെ യാത്രകളൊക്കെ ഭൂമിക്ക് അടിയിലൂടെ ; വസതിയിൽ നിന്നും പാർലമെന്റിലേക്ക് പോകാൻ തുരങ്ക മാർഗം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇനി മോദിയുടെ യാത്രകളൊക്കെ ഭൂമിക്കടിയിലൂടെ,പ്രധാനമന്ത്രിക്ക് വസതിയിൽ നിന്നും പാർലമെന്റിലേക്ക് പോകാൻ തുരങ്കം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ.പാർലമെന്റ് പുതുക്കി പണിയുന്നതിനൊടൊപ്പം മോദിക്കു വേണ്ടി തുരങ്ക പാതയും നിർമ്മിക്കാൻ പോവുകയാണ്.


സി.ഇ.പി.റ്റി യൂണിവേഴ്‌സിറ്റിയിൽവെച്ചു നടന്ന സെൻട്രൽ വിസ്റ്റ പ്രൊജക്ടിന്റെ അവതരണത്തിൽവെച്ചാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവൻ വിവരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കൻ മാളിന് സമാനമായി അതീവ സുരക്ഷയുള്ള വ്യക്തികൾക്ക് സാധാരണ തിരക്കുകളിൽ നിന്നും ട്രാഫിക് ബ്ലോക്കുകളിൽ നിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തുരങ്ക നിർമ്മാണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

‘പ്രധാനമന്ത്രിയുടെ വാഹനം ഇനി നിരത്തിലുണ്ടാവില്ല കാരണം, അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പാർലമെന്റിലേക്കും ചിലപ്പോൾ മറ്റ് സ്ഥലങ്ങളിലേക്കും തുരങ്കം നിർമ്മിക്കാൻ തീരുമാനിക്കുകയാണ്.

അതോടെ പൊതു സ്ഥലങ്ങളിലേയും റോഡുകളിലേയും സുരക്ഷാ ആശങ്കകളിൽ നിന്ന് മോചിതമാവും. അങ്ങനെയൊരു അമേരിക്കൻ മാൾ പ്രവർത്തിക്കുന്നത്’,അതുപോലൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.പവർപോയിന്റ് പ്രസന്റേഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.