play-sharp-fill
യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ; മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ; മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ബേക്കൽ: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന പൊലീസ്. പനയാൽ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണൻ കാർത്യായനി ദമ്പതികളുടെ മകൾ വിനീതയാണ് (30) പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടിൽ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വിനീതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.


ഒന്നര വർഷം മുൻപാണ് വിനീത വിവാഹിതയായത്. എന്നാൽ ഒരു മാസം മാത്രമേ ഭർത്താവിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. മാനസികാസ്വാസ്ഥ്യമാണ് മരണകാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group