video
play-sharp-fill
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ അവധിയിൽ; മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്‍റും ഓര്‍ത്തോവിഭാഗം കണ്‍സള്‍ട്ടന്‍റും ഇല്ല; ചങ്ങനാശേരി ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് ദുരിതമാകുന്നു; നടപടി ആവശ്യപ്പെട്ടിട്ടും അനങ്ങാതെ അധികൃതർ

ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് ദുരിതമാകുന്നു.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ അവധിയിലാണ്.
അടുത്തിടെ കോട്ടയം ഡിഎംഒ താത്കാലികമായി നിയമിച്ച ഡോക്ടറാണ് ഈ വിഭാഗത്തില്‍ സേവനം ചെയ്യുന്നത്.

മെഡിസിന്‍ വിഭാഗത്തിലുള്ള ഒരു കണ്‍സള്‍ട്ടന്‍റും ഓര്‍ത്തോവിഭാഗം കണ്‍സള്‍ട്ടന്‍റും ആശുപത്രില്‍ ഇല്ലാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഗൈനക്കോളജിയിലെ മൂന്നു ഡോക്ടര്‍മാരില്‍ ഒരു ഡോക്ടറും അവധിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഭാഗങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പൊതുസ്ഥലമാറ്റത്തില്‍ ഈ തസ്തികകളില്‍ ഡോക്ടര്‍മാറെ ലഭിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.