play-sharp-fill
പുതിയതായി പണികഴിപ്പിക്കുന്ന ചങ്ങനാശ്ശേരി  ഡി.വൈ.എസ്.പി ഓഫീസിന്റെ ശിലാസ്ഥാപനവും, ടെലി കമ്മ്യൂണിക്കേഷൻ ഓഫീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി  ഓൺലൈനിലൂടെ നിർവഹിച്ചു

പുതിയതായി പണികഴിപ്പിക്കുന്ന ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിന്റെ ശിലാസ്ഥാപനവും, ടെലി കമ്മ്യൂണിക്കേഷൻ ഓഫീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ പുതിയതായി പണികഴിപ്പിക്കുന്ന ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിന്റെ ശിലാസ്ഥാപനവും ഇലവീഴാപ്പൂഞ്ചിറയിലെ പോലീസ് വയർലെസ് കമ്മ്യൂണിക്കേഷൻ റിപ്പീറ്റർ സ്റ്റേഷന്റെയും, വെർട്ടിക്കൽ എക്സ്റ്റൻഷൻ നടത്തിയ പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

ചടങ്ങിൽ സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ, എം.പി മാരായ തോമസ് ചാഴിക്കാടൻ, ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, മറ്റു ജനപ്രതിനിധികൾ,ജില്ലയിലെ ഡിവൈഎസ്പി മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group