video
play-sharp-fill

ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ 20 ആർ.സി ബുക്കടക്കം റോഡിൽ പാർക്ക് ചെയ്ത് ടൂ വീലർ മോഷണം പോയി

ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ 20 ആർ.സി ബുക്കടക്കം റോഡിൽ പാർക്ക് ചെയ്ത് ടൂ വീലർ മോഷണം പോയി

Spread the love

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ടൂ വീലര്‍ മോഷണം പോയി.

ചങ്ങനാശ്ശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ശനിയാഴ്ച രാത്രി 8.30 നും 8.45നും ഇടയിലാണ് KL 31 P 7647 നമ്പരിലുള്ള ഡിയോ ടൂ വീലര്‍ നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.ടി.ഒ ഏജൻ്റായ ചങ്ങനാശ്ശേരി പളളിപ്പറമ്പില്‍ അനൂപ് അന്‍സാരി സുഹൃത്തിന്റെ വാഹനം എടുത്തുകൊണ്ടു വന്നതാണ്.

ഇരുപത് ആര്‍.സി ബുക്കുകളും വണ്ടിയിലുണ്ട്. സമീപത്തെ പടക്ക കടയില്‍ ജോലി ചെയ്ത ആള്‍ക്ക് വെള്ളം നല്‍കുന്നതിന് മാറിയ സമയത്താണ് വണ്ടി നഷ്ടപ്പെട്ടത്.

താക്കോല്‍ വണ്ടിയില്‍ തന്നെ വച്ചിരുന്നു. ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.