
കോട്ടയം: കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഇതൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം
പ്രതികരിച്ചു.
മോദി സർക്കാർ ദേശീയപാത അതോറിറ്റി പാനലിലാണ് ചാണ്ടി ഉമ്മൻ ഇടം നേടിയത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ് എംഎൽഎ ആയ ചാണ്ടിഉമ്മൻ ഇടം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.
എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനൽ ഓഫീസുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഇനി കോടതികളിൽ ഹാജരാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അഭിഭാഷകരായി നിയമിച്ചിരുന്നത്. ഇതിൽനിന്നും വ്യത്യസ്തമായാണ് ചാണ്ടി ഉമ്മന്റെ നിയമനം.







