
കോട്ടയം : മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്.
എല്‍ഡിഎഫിൻ്റെ തോല്‍വി യുഡിഎഫിനുള്ള മുന്നറിയിപ്പാണ്.10 വർഷത്തെ നേട്ടം പറയാൻ കഴിയാതെ പോയ സർക്കാരാണ് എല്‍ഡിഎഫ് സർക്കാരെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മുഖ്യമന്ത്രി പദം സംബന്ധിച്ച് തർക്കമില്ല. അഭിപ്രായം തർക്കമാകില്ല. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ആകും തീരുമാനിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി പരിഷ്കരിക്കണം. പല നിയമങ്ങളും പാലിക്കാതെയാണ് പുതുപ്പള്ളിയിലടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ നടന്നത്.
ഐപിഎല്‍ നിലവാരത്തിലുള്ള സ്റ്റേഡിയം രണ്ടര വർഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ കൊണ്ടുവരാൻ ശ്രമിക്കും. പുതുപ്പള്ളിയെ ഐടി ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






