video
play-sharp-fill

ചന്ദ്രയാന്‍ 3– യുടെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം മറ്റന്നാള്‍ നിലയ്ക്കും;  വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവര്‍ത്തനം തുടരും

ചന്ദ്രയാന്‍ 3– യുടെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം മറ്റന്നാള്‍ നിലയ്ക്കും;  വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവര്‍ത്തനം തുടരും

Spread the love

സ്വന്തം ലേഖകൻ 

ഡൽഹി: ചരിത്രം കുറിച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്നിന് ഞായറാഴ്ചയോടെ പരിസമാപ്തി. ചാന്ദ്രോപരിതലത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനം ചന്ദ്രനിലെ പകല്‍സമയം അവസാനിക്കുന്നതോടെ നിലയ്ക്കും. ലാന്‍ഡറും റോവറും ഉറങ്ങുമ്പോള്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവര്‍ത്തനം തുടരും.

ഭൂമിയിലെ പതിനാലു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ചാന്ദ്രദിനമാണു ചന്ദ്രയാന്റെ കാലാവധി. ചന്ദ്രനില്‍ സൂര്യനുദിച്ച് രണ്ടുദിവസം കഴിഞ്ഞാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.ഞായറാഴ്ചയോടെ ചന്ദ്രനില്‍ ഇരുട്ടുപരക്കും. ഇതോടെ വിക്രം ലാന്‍ഡറിലെ രംഭ, ചസ്തേ,ഇല്‍സ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ടു സ്പെക്ട്രോ സ്കോപ്പുകളും പ്രവര്‍ത്തനരഹിതമാവും. ഇതോടെ ലാന്‍ഡറിലുള്ള അമേരിക്കയുടെ ലേസര്‍ റിട്രോറിഫ്ലെക്ടര്‍ അരേയെന്ന ഉപകരണം ഉണരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനും ലാന്‍ഡറും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഓര്‍ബിറ്ററും തമ്മില്‍ അകലം കൃത്യമായി നിരീക്ഷിക്കാനുമാണ് ഈ ഉപകരണം. ലാന്‍ഡറില്‍ നിന്ന് പുറപ്പെടുന്ന ലേസര്‍ വികരണങ്ങളെ പ്രതിഫലിപ്പിച്ചാണ് ദൂരവും സ്ഥാനവും നിര്‍ണയിക്കുന്നത്. വീണ്ടും പകല്‍ വരുന്നതോടെ ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തിക്കുമോയെന്ന് ഇസ്റോ പരിശോധിക്കും. 16നോ ,പതിനേഴിനോ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകും.

അതേ സമയം ചന്ദ്രയാന്‍ മൂന്നിലെ പേലോഡുകള്‍ ശേഖരിച്ച വിവരങ്ങള്‍ വിശകലനം നടത്തുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ കൂടി ലഭ്യമാകുമെന്ന പ്രതീക്ഷയിലോണു ശാസ്ത്രലോകം. സള്‍ഫര്‍ ,മഗ്നീഷ്യം, സിലിക്കണ്‍ ,ഓക്സിജന്‍ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രനിലെ പ്രകമ്പനങ്ങള്‍, ചന്ദ്രോപരിതലത്തിന്റെ രാസഘടന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇസ്റോ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.