video
play-sharp-fill

ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ചാണ്ടി ഉമ്മൻ

ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ചാണ്ടി ഉമ്മൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ.സൈബര്‍ ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുമെന്ന് കരുതുന്നില്ല.

സൈബര്‍ ആക്രമണത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചുവെന്നാണ് കോട്ടയം എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമില്‍ നിന്നാണെന്നും സ്ത്രീകള്‍ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു.

കോണ്‍ഗ്രസ്‌ അനുഭാവം ഉള്ളവരാണെന്നും പരാതിയില്‍ ഗീതു പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച്‌ സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്.