play-sharp-fill
രാത്രിയിൽ മാസ്ക് ധരിച്ചെത്തി വീടുകളിലെ സിസിടിവി ക്യാമറകൾ തകർക്കുന്ന അജ്ഞാതൻ;  അന്വേഷണം ആരംഭിച്ച് പോലീസ്

രാത്രിയിൽ മാസ്ക് ധരിച്ചെത്തി വീടുകളിലെ സിസിടിവി ക്യാമറകൾ തകർക്കുന്ന അജ്ഞാതൻ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: വടവാതൂരിൽ വീടുകളിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച് അജ്ഞാതൻ. മാധവൻപടി ജംഗ്ഷന് സമീപമുള്ള അഞ്ചു വീടുകളിലെ സിസിടിവി ക്യാമറകളാണ് നശിപ്പിച്ചത്. സംഭവത്തിൽ മണര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 1.30 ഓടെയാണ് മാസ്ക്കണിഞ്ഞ ഒരാൾ വടവാതൂരിലെ അഞ്ച് വീടുകളിലുള്ള സിസിടിവി ക്യാമറകൾ നശിപ്പിച്ചത്. മാധവൻപടി സ്വദേശികളായ സരിൻ, ലില്ലിക്കുട്ടി, പി ടി മാത്യു, മോൻസി, വർഗീസ് എന്നിവരുടെ വീടുകളിലുണ്ടായിരുന്ന സിസിടിവി ക്യാമറകളാണ് തകർത്തത്.


രാവിലെ സിസിടിവി ക്യാമറകൾ നിലത്ത് പൊട്ടികിടക്കുന്ന അവസ്ഥയിൽ വീട്ടുകാര്‍ കണ്ടതോടെ വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ അജ്ഞാതൻ ക്യാമറകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശങ്ങൾ പൊലീസ് ശേഖരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങളിൽ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് ക്യാമറകൾ നശിപ്പിച്ചതെന്ന് വ്യക്തമായി. ഇയാളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണമാണ് മണര്‍ക്കാട് പൊലീസ് നടത്തുന്നത്.