
ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ വിവാദത്തില്‍ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി. ഓണ്‍ സ്ക്രീൻ മാർക്കിംഗില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നല്‍കാനാണ് നിർദേശം.
ചെയർമാൻ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറില്‍ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷ നല്‍കാം.
പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓണ്‍സ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാർ നല്കാൻ ടെൻഡർ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിന്റെ രേഖകളും പുറത്ത് വന്നു.







