
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് സമരസമിതിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്.
സമര സമിതി പ്രവർത്തകർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രവർത്തകർക്ക് നേരെ എടുത്ത് കേസുകള്‍ പിൻവലിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്കും സമരസമിതി നിവേദനം നല്കി.
ഫ്രഷ് കട്ട് പ്ലാന്റില്‍ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങള്‍ ഏർപ്പെടുത്തണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടിപ്പാറയിലെ അമിതഭാരം കുറയ്ക്കാൻ പ്രതിദിനം 6.5 ടണ്‍ മാലിന്യം മലപ്പുറത്തെ പ്ലാന്റുകളിലേക്ക് മാറ്റാൻ കോടതി നിർദേശം നല്‍കുകയും ചെയ്തു. മലിനീകരണം തടയാനായി പ്ലാന്റില്‍ പുതിയ ഇടിപി, ബയോ-ഫില്‍റ്റർ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയതായി കമ്പനി കോടതിയെ അറിയിച്ചു.
ഇവയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.







