സേതുരാമയ്യർ വീണ്ടുമെത്തുന്നു; വിജയത്തുടർച്ച ആവർത്തിക്കാൻ സി ബി ഐ അഞ്ചാംഭാഗത്തിന് തുടക്കം
സ്വന്തം ലേഖകൻ
കൊച്ചി: സിന്ദൂര കുറി തൊട്ട്, കൈ പിറകില്‍ കെട്ടി നടന്നുവരുന്ന സേതുരാമയ്യര്‍, പശ്ചാത്തലത്തില്‍ മുഴങ്ങുന്ന വിഖ്യാതമായ ബി.ജി.എം. സി.ബി.ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ ഉള്ളില്‍ പൊതുവെ വരുന്ന ചിത്രമാണിത്.
32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം റിലീസ് ആവുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും.
സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പുതിയ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ് കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ഇത്തവണ കൂട്ടിലുണ്ടാവും. കൂടാതെ സി.ബി.ഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം രണ്ട് ലേഡി ഓഫീസര്‍മാരും ഉണ്ടാകുമെന്നും അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലിജോ പെല്ലിശ്ശേരി പഴനിയിലാണ് ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയത് ആണ് സി.ബി.ഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്.
ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.