play-sharp-fill

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അനാസ്ഥ മുൻനിർത്തി തലപ്പത്ത്് വൻ അഴിച്ചുപണി. എൻ. സി അസ്താന കേന്ദ്രസർവീസിലേക്ക് പോയ ഒഴിവിൽ ഡി. ജി. പി മുഹമ്മദ് യാസിൻ പുതിയ വിജിലൻസ് മോധാവിയാകും. ക്രൈംബ്രാഞ്ച് മേധാവിയായി എ. ഡി. ജി. പി ഷെയ്ഖ് ദർവേഷ് സാഹിബും പോലീസ് ആസ്ഥാനത്തെ എ. ഐ. ജിയായി ഡി. ഐ. ജി സേതുരാമനെയും നിയമിക്കും. അതേസമയം, മുഖ്യപ്രതി ഷാനു ചക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുമാണെന്ന എ. എസ്. ഐയുടെ വെളിപ്പെടുത്തൽ എസ്. പി റഫീഖ് നിഷേധിച്ചു. കെവിനെ […]

ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

സ്വന്തം ലേഖകൻ പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ-യു.എസ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റദ്ദാക്കി. സിംഗപ്പൂരിൽ ജൂൺ 12ന് കിംഗ് ജോങ് ഉന്നുമായി നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ നിന്നും ട്രംപ് പിന്മാറിയതിൽ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തി്. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും, കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കിം കീഗ്വാൻ പറഞ്ഞു. ‘താങ്കളുടെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാനത്തെ പ്രസ്താവനയിൽ പ്രതിഫലിച്ചിരുന്നു. അതിനാൽ നേരത്തെതന്നെ ആസൂത്രണം ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് ഇത് അനുയോജ്യമായ സമയമല്ല’ എന്ന് കിം ജോങ് ഉന്നിന് […]

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും മൂത്ത മകൾ അശ്വതിയും കൂടി സ്‌കൂളിൽ അഡ്മിഷനായി പോവുകയായിരുന്നു. എതിരേ വന്ന കാർ അവരുടെ സ്‌കൂട്ടറിനേ മുഖാ മുഖം ഇടിച്ചു. സ്‌കൂട്ടറിനു മുന്നിൽ പ്‌ളാറ്റ്‌ഫോമിൽ ചവിട്ടി നിന്ന രേവതി അപ്പോൾ തന്നെ തെറിച്ച് പോയി. അഞ്ചങ്ങാടി എംഐടി സ്‌കൂളിലേക്കു പോകുകയായിരുന്നു ലിഷ. അഞ്ചങ്ങാടി ഭാഗത്തുനിന്നു വന്ന കാർ അശ്രദ്ധമായി […]

ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു. ആ​വേ​ശ​ക​ര​മാ​യ ആ​ദ്യ പ്ലേ ​ഓ​ഫി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ര​ണ്ടു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഫൈ​ന​ലി​ൽ ക​ട​ന്നു. സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ ഡു​പ്ല​സി (67) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ചെ​ന്നൈ​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച​ത്. ചെ​റി​യ സ്കോ​ർ […]

രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരേ ആക്രമണം

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പോലീസുകാരൻ ആക്രമിച്ചതായി പരാതി. ഗുജറാത്തിലെ പോലീസ് കോൺസ്റ്റബിൾ സഞ്ജയ് അഹിറിന് എതിരെയാണ് റീവ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി ജംനാനഗറിൽ വെച്ച് ഉണ്ടായ അപകടത്തിൽ റീവയുടെ കാർ സഞ്ജയുടെ ബൈക്കിൽ ഇടിക്കുകയും, കാറിൽ നിന്നും ഇറങ്ങിയ തന്നെ സഞ്ജയ് തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നു അവർ പറഞ്ഞു. റീവയ്ക്കൊപ്പം സുഹൃത്തും അവരുടെ കൈകുഞ്ഞുമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയെ സസ്പെൻഡ് ചെയ്തതായി ജംനാനഗർ ജില്ലാ സൂപ്രണ്ട് പ്രദീപ് സെജുൽ വ്യക്തമാക്കി. സഞ്ജയ് അഹറിനെതിലെ വകുപ്പുതല അന്വേഷണത്തിന് […]

നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ഇതു കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു

ശ്രീകുമാർ ഡൽഹി: ഡൽഹിയിലെ ഹസ്രത്ത്് നിസാമുദീൻ സ്റ്റേഷനിന്നും വിശാഖപട്ടണത്തിലേയ്ക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സുപ്പർഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിർളനഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടുത്തമുണ്ടായത്. ബി 6, ബി 7 കോച്ചുകൾക്കാണ് തീപിടിച്ചത്. രാവിലെ 11.50നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയിൽവേ മന്ത്രാലയ വക്താവ് വേദ് പ്രകാശ് പറഞ്ഞു. തീപിടിച്ച ഉടൻ തന്നെ തീവണ്ടി നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീവണ്ടി നിർത്തുന്നതിന് മുമ്പ് എടുത്തുചാടിയ യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ റെയിൽവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അദ്ദേഹം അറിയിച്ചു. ആളപായമെന്നും സംഭവിച്ചിട്ടില്ലെന്നും വേദ് […]

ശോഭനാ ജോർജിനെ പരസ്യമായി അപമാനിച്ചെന്ന് പരാതി, എം.എം. ഹസ്സനെതിരെ വനിത കമീഷൻ കേസെടുത്തു.

ശ്രീകുമാർ ആലപ്പുഴ: ശോഭനാ ജോർജ്ജിനെ അപകീർത്തികരമായ പരാമർശം നടത്തി അപമാനിച്ചെന്ന പരാതിയെതുടർന്നാണ് കെ. പി. സി. സി പ്രസിഡന്റ ് എം.എം ഹസ്സനെതിരെ വനിതാ കമീഷൻ കേസെടുത്തത്. ശോഭനാ ജോർജ്ജ് നേരിട്ട് പരാതി നൽക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ വച്ചായിരുന്നു ഹസ്സൻ ശോഭനാ ജോർജിനെതിരായ പ്രസ്താവന നടത്തിയത് . 91ൽ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോർജ്ജ് സ്ഥാനാർത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുൻപിൽ പറയാൻ കഴിയില്ലന്നുമാണ് ഹസ്സൻ പറഞ്ഞത്.

അമൃതാനന്ദമയി മഠത്തിലെ കൊലപാതകം: പ്രതികൾക്കെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം. ബിഹാർ സ്വദേശി സത്‌നാം സിങ്ങ് മന്നിനെ(25) കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരായാണ് അഞ്ചാം അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ ഇവർ സ്ഥിരമായി ഹാജരാകാത്തതിനാലാണു കോടതി നടപടി സ്വീകരിച്ചത്. 2012 ഓഗസ്റ്റ് നാലിനാണു സത്‌നാം സിങ് മരണപ്പെടുന്നത്. കൊല്ലം വള്ളിക്കാവിലെ അമൃതാന്ദമയിയുടെ അശ്രമത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്നാം […]

ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവെച്ചതിനു പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വെള്ളിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം. മുതിര്‍ന്ന ജഡ്ജിമാര്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന ജോലിദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്നത് കീഴ്വഴക്കമാണ്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ അങ്ങനെ ചെയ്യില്ലെന്ന് ചൊവ്വാഴ്ച പുറത്തുവന്ന കോടതി രേഖ വ്യക്തമാക്കുന്നു. തന്റെ പതിവുകോടതിയായ രണ്ടാം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാകും ഇരിക്കുക. ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ […]