1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് പഴമക്കാർ; ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സ്വന്തം ലേഖകൻ കോട്ടയം: 1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജില്ലയിലെന്ന് പഴമക്കാർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ ഏഴ് വില്ലേജുകളിലായി 14 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതിൽ 72 കുടുംബങ്ങളുണ്ട്. ചങ്ങനാശ്ശേരി താലൂക്കിൽ രണ്ട് വില്ലേജുകളിലായി മൂന്ന്ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്.65 കുടുംബങ്ങളിൽ മൊത്തം 289 ഇവിടെയുണ്ട്. വൈക്കം താലൂക്കിൽ രണ്ട് വില്ലേജുകളിലായി 4 ക്യാംപ് ആരംഭിച്ചതിൽ 49 കുടുംബങ്ങളുണ്ട് മീനച്ചിൽ താലൂക്കിൽ അഞ്ച് വില്ലേജുകളിലായി 6 ക്യാംപിൽ 24 കുടുംബങ്ങളിൽ 82 […]