2034 ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച്‌ സൗദി അറേബ്യ; ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് സൗദി അറേബ്യ ഔദ്യോഗികമായി തുടക്കം കുറിച്ചു. 48 ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പിന് ഇതാദ്യമായാണ് ഒരു രാജ്യം മാത്രമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2034ലെ ലോകകപ്പിന് വേദിയൊരുക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആസ്ട്രേലിയ പിൻവാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുമെന്ന് ഉറപ്പായത്. ഇതിനെതുടർന്ന് വൻ ഒരുക്കങ്ങളാണ് രാജ്യത്ത് നടന്ന് വരുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിനും കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ഫുട്ബോള് ഫെഡറേഷൻ തുടക്കം കുറിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നാമനിർദേശം സമർപ്പിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ലോഗോ […]

ഏഴ് വിക്കറ്റ് ജയം ; വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യൻസിനെ കീഴടക്കി യുപി വാരിയേഴ്സ് ; കിരണ്‍ നവ്ഗൈർ 57 റണ്‍സുമായി അര്‍ധ സെഞ്ചുറി നേടി

സ്വന്തം ലേഖകൻ ബംഗളൂരു: വനിതാ പ്രീമിയർ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ കീഴടക്കി യുപി വാരിയേഴ്സ്. മത്സത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 55 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗില്‍ യുപി 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കിരണ്‍ നവ്ഗൈർ 57 റണ്‍സെടുത്തു. ഇസി വോംഗ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഒന്നാം വിക്കറ്റില്‍ കിരണ്‍ […]

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയുടെ ശസ്ത്രക്രിയ വിജയകരം; താരത്തിന് ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും

പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യു കെ യിൽ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താൻ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വരുന്ന ഐ.പി.എല്ലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് പിന്നീടുള്ള പരമ്പരകളില്‍ ടീം ഇന്ത്യക്കൊപ്പം ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. […]

കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേർട് ; രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഗോവയെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വീഥിയിൽ

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്ബന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്ബന്മാരെയല്ല രണ്ടാം പകുതിയില്‍ കലൂര്‍ സ്റ്റേഡിയം കണ്ടത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോവയില്‍ നിന്ന് വിജയം പിടിച്ചെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഡൈസുകെ സകായ്‌യും ഫെഡോര്‍ സെര്‍നിച്ചും ഓരോ ഗോള്‍ വീതവും അടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് ത്രില്ലര്‍ വിജയം സമ്മാനിച്ചത്. രണ്ട് ഗോളുകളുടെ ലീഡ് വഴങ്ങിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിക്ക് […]

പത്താമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; കേരള സ്ട്രൈക്കേഴ്സിനെ നടൻ ഇന്ദ്രജിത്ത് നയിക്കും; വൈസ് ക്യാപ്റ്റനായി ബിനീഷ് കോടിയേരി ; പത്ത് ഓവ‍ർ അടങ്ങുന്ന നാല് ഇന്നിംഗ്സുകളായി ഒരു മത്സരം ; വിവിധ ഭാഷകളിൽ നിന്നായി 200-ലധികം ചലച്ചിത്ര താരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പത്താമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം മാനേജർ കൂടിയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിനീഷ് കോടിയേരിയാണ് കേരള ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. 32 പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ 15 പേരുള്ള ടീമാവും അന്തിമമായി ടീമില്‍ എത്തുക. ടീം കേരള സ്ട്രൈക്കേഴ്സ് ഇന്ദ്രജിത്ത് സുകുമാരൻ (ക്യാപ്റ്റൻ) ബിനീഷ് കോടിയേരി (വൈസ് ക്യാപ്റ്റൻ) അജിത്ത് ജാൻ അലക്സാണ്ടർ പ്രശാന്ത് അനൂപ് കൃഷ്ണൻ […]

കേരള ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹൻ പ്രേം ; പുതിയ അവസരങ്ങള്‍ക്കായി താരം

  തിരുവനന്തപുരം: കേരള ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹൻ പ്രേം. ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടിയതിന് പിന്നാലെയാണ് താരത്തിന്റെ തീരുമാനം.ഈ സീസണില്‍ കേരളത്തിന് ഇനി ഒരു മത്സരം മാത്രമാണുള്ളത്. കേരളത്തിന്റെ ക്വാർട്ടർ പ്രവേശന സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. കേരളാ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രോഹൻ ആഭ്യന്തര ക്രിക്കറ്റ് മതിയാക്കിയിട്ടില്ല. മറ്റുടീമുകള്‍ക്കായി താരം കളിച്ചേക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 37കാരനായ ഇടം കയ്യൻ ബാറ്റർ കേരളാ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലെയും സ്ഥിരം സാന്നിധ്യമാണ്. 2005 ജനുവരിയിലാണ് രോഹൻ കേരളാ ക്രിക്കറ്റില്‍ അരങ്ങേറിയത്. […]

ടെന്നീസിൽ പുതു ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; 43ാം വയസില്‍ ഒന്നാം റാങ്ക് നേട്ടം

ടെന്നീസില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.ഓസ്ട്രേലിയൻ ഓപ്പണ്‍ ഡബിള്‍സില്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോർഡ്.     ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ക്വാർട്ടറില്‍ അർജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ്- ആന്ദ്രെസ് മൊള്‍ട്ടെനി സഖ്യത്തെ വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്. സ്കോർ: 6-4, 7-6 (7-5). അമേരിക്കൻ താരം രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ തകർത്തത്. താരം 2022ല്‍ 38ാം വയസില്‍ ഒന്നാം റാങ്കിലെത്തി റെക്കോർഡിട്ടിരുന്നു. […]

നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; 750 കോടി ചെലവിലാണ് പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം

    750 കോടി ചെലവില്‍ കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു   കൊച്ചി: നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു.   സ്റ്റേഡിയത്തിന്റെ രൂപരേഖ കെ.സി.എ സർക്കാരിന് മുമ്പിൽ സമർപ്പിച്ചു. ഒരു വർഷം കൊണ്ട് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാനാണ് കെ.സി.എയുടെ ആലോചന.കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ച് പുതിയൊരു സ്പോർട്സ് സിറ്റിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ വിഭാവനം ചെയ്യുന്നത്. […]

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് 232 റണ്‍സ് തോല്‍വി ; അവസാനദിനം ബാറ്റിങ് തുടങ്ങിയ ആതിഥേയർ 94 റണ്‍സിന് പുറത്തായി.

  തിരുവനന്തപുരം : കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹൻ എസ് കുന്നുമ്മല്‍ 26 റണ്‍സ്, ജലജ് സക്‌സേന 16 റണ്‍സെടുത്ത് പുറത്തായി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ തകർന്നടിയുകയായിരുന്നു. സന്ദർശകർക്കായി ഷംസ് മുലാനി അഞ്ച് വിക്കറ്റ് നേടി. ധവാല്‍ കുല്‍ക്കർണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം സെന്റ് സേവ്യേർസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സ്‌കോർ മുംബൈ 251, 319, കേരളം 244, 94. […]

“നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും.ഹാര്‍ദിക്കിനെ ആജീവനാന്തമായല്ല ഗുജറാത്ത് ടീമിലെത്തിച്ചത്”;ഹാര്‍ദിക് ടീം വിട്ടതിനെക്കുറിച്ച്‌ ഗുജറാത്ത് താരം ഷമി.

സ്വന്തം ലേഖിക. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശര്‍മ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാര്‍ദിക്കിന് ചുമതലയേല്‍പ്പിക്കുകയായിരുന്നു.   പലവിധ വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും ആരാധകര്‍ക്ക് അതു മതിയാവുമായിരുന്നില്ല. ഇപ്പോള്‍ ഹാര്‍ദിക് ടീം വിട്ടതിനെക്കുറിച്ച്‌ ഗുജറാത്ത് താരം ഷമി ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ്. ആരോക്കെ പോയാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നാണ് ഷമിയുടെ ഭാഷ്യം.   ‘നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും. ഹാര്‍ദിക് ഇവിടെയുണ്ടായിരുന്നു. ടീമിനെ നയിച്ചു. രണ്ടുതവണ […]