video
play-sharp-fill

പ്രതിരോധ പാഠം മറന്നു: ഇന്ത്യയെ വിറപ്പിച്ച അഫ്ഗാൻ കീഴടങ്ങി; മുഹമ്മദ് ഷമിയ്ക്ക് ലോകകപ്പിൽ ഹാട്രിക്ക്

സ്‌പോട്‌സ് ഡെസ്‌ക് സത്താംപ്ടൺ: നാനൂറെന്ന് സ്‌കോർ സ്വപ്‌നം കണ്ട് ലോകകപ്പിലെ വിജയത്തുടർച്ചയ്ക്കിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് നിർത്തി അഫ്ഗാൻ പോരാളികൾ. പാക്കിസ്ഥാനെയും, ഓസ്‌ട്രേലിയയെയും, ദക്ഷിണാഫ്രിക്കയെയും തച്ചുതകർത്ത ഇന്ത്യ ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന് മുന്നിൽ വിയർത്തു. സ്പിൻ ബൗളിംഗിലൂടെ ഇന്ത്യയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാൻ പ്രതിരോധ ബാറ്റിംഗിലൂടെ ഇന്ത്യയെ നന്നായി വിഷമിപ്പിച്ചു. അവസാന ഓവറിൽ മുഹമ്മദ് ഷമി നേടിയ നിർണ്ണായക ഹാട്രിക്കാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. എ്ട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ നേടിയ 224 റണ്ണിന് 11 റണ്ണകലെ അഫ്ഗാനിസ്ഥാൻ ബാറ്റിംങ് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ടോസ് നേടിയ […]

മഴ ചതിച്ചിട്ടും മുന്നൂറ് കടന്ന് ഇന്ത്യ: മാഞ്ചസ്റ്ററിൽ സെഞ്ച്വറിയടിച്ച് രോഹിത് ശർമ്മ; ആവേശക്കൊടുമുടിയിൽ ഇന്ത്യ പാക് മത്സരം

സ്‌പോട്‌സ് ഡെസ്‌ക് മാഞ്ചസ്റ്റർ: ലോകകപ്പിലെ ഏറ്റവുമധികം താരമൂല്യമുള്ള ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെയും, വിരാട് കോഹ്ലിയുടെയും ഓപ്പണർ കെ.ആർ രാഹുലിന്റെയും സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്. ഇടയ്‌ക്കെത്തിയ മഴക്കാറും മഴയുമാണ് പടുകൂറ്റൻ സ്‌കോറിലേയ്ക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ തടഞ്ഞത്. മാഞ്ചസ്റ്ററിലെ മൈതാനത്ത് ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴപ്പേടി മാനത്തു നിൽക്കുന്നതിനാൽ കൃത്യമായി കരുതിക്കൂട്ടി തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. പരിക്കേറ്റ ശിഖർ ധവാന് പകരം […]

കോപ്പാ അമേരിക്ക: ബ്രസീലിന് ഉജ്വല വിജയം; നെയ്മറില്ലാതെ ആവേശ ജയം

സ്പോട്സ് ഡെസ്ക് സാവോ പോളോ∙ സൂപ്പർതാരം നെയ്മറിന്റെ പരുക്കിനും തങ്ങളുടെ കിരീട സ്വപ്നങ്ങളെ തളർത്താനാവില്ലെന്ന പ്രഖ്യാപനത്തോടെ കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം. ഇന്നു രാവിലെ നടന്ന ഉദ്ഘാടന മൽസരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ തകർത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ വിജയം. ഫിലിപ്പെ കുടീഞ്ഞോയുടെ ഇരട്ടഗോളും (50 – പെനൽറ്റി, 53), യുവതാരം എവർട്ടന്റെ കന്നി രാജ്യാന്തര ഗോളുമാണ് ബ്രസീലിന് അനായാസ ജയമൊരുക്കിയത്. ഇനി 19ന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം. അന്നു തന്നെ ബൊളീവിയ പെറുവിനെയും നേരിടും. പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലും എന്നുവേണ്ട കളിയുടെ […]

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും ഓൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സ്വന്തം ലേഖിക   മുംബൈ: 37ാമത്തെ വയസിൽ, 40 രാജ്യാന്തര ടെസ്റ്റുകൾക്കും 304 ഏകദിനങ്ങൾക്കും 58 ട്വന്റി-ട്വന്റിക്കും പിന്നാലെ ഇന്ത്യയുടെ 2011ലെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ക്രിക്കറ്റ് ബാറ്റ് താഴെ വെച്ചിരിക്കുകയാണ്. താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിനത്തിൽ 8701 റൺസ് അടിച്ചെടുത്ത താരം 2000ലാണ് ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2017ലായിരുന്നു അവസാന രാജ്യാന്തര മത്സരം.വെടിക്കെട്ട് ബാറ്റിങിന്റെ മാത്രമല്ല, സ്‌റ്റൈലിഷ് ക്രിക്കറ്റിന്റെ കൂടി പ്രതിരൂപമാണ് ഇന്ത്യക്കാർക്ക് യുവി. യുവതാരങ്ങളിൽ സിങ്കക്കുട്ടിയായാണ് ആരാധകർ താരത്തെ പരിഗണിച്ചിരുന്നതും. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയർ […]

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു: ബ്രസീൽ സൂപ്പർ താരം നെയ്മറിനെതിരെ പരാതി

സ്‌പോട്‌സ് ഡെസ്‌ക് പാരിസ്: ഇൻസ്റ്റ്ഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ പൊലീസിൽ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മെയ് 15 നാണ് സംഭവം ഉണ്ടായതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. സാവോപോളോ പൊലീസിൽ ഇതു സംബന്ധിച്ചു യുവതി മൊഴി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് യുവതിയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിദേയയാക്കി. തുടർന്ന് വൈദ്യ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ […]

പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം; ക്രിസ് ഗെയിലിന് പരിക്കെന്ന് സൂചന

സ്‌പോട്‌സ് ഡെസ്‌ക് നോട്ടിംങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ 27 ഓവറും ഏഴു വിക്കറ്റും ബാക്കി നിൽക്കെ വിൻഡിസ് പാക്കിസ്ഥാനെ കെട്ടി കെട്ടിച്ചു. വിൻഡീസിന്റെ ബൗളിംഗ് മികവും ക്രിസ്‌ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ടും കണ്ട മത്സരത്തിൽ അനായാസമായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 21 ഓവറിൽ 105 റണ്ണിന് വിൻഡീസ് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന് ക്രിസ്‌ഗെയിൽ എന്ന അതികായൻ മാത്രം മതിയായിരുന്നു മറുപടി നൽകാൻ. 34 പന്തിൽ ആറ് ഫോറും മൂന്നു സിക്‌സറും പറത്തിയ ഗെയിൽ അതിവേഗം വിജയം പോക്കറ്റിലാക്കി. ഗെയിലിന് […]

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

സ്വന്തം ലേഖകൻ നോട്ടിംങ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് പേസ് പടയ്ക്ക് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു ബാസ്റ്റ്‌സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തീരുമാനം ശരിവച്ച് ബൗളർമാർ മികച്ച പേസും സ്വിങ്ങും കണ്ടെത്തിയ പിച്ചിൽ പാക്കിസ്ഥാൻ തവിട് പൊടിയാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റണ്ണിന് പുറത്തായി. ഏഴ് റണ്ണെടുക്കും മുൻപ് ഓപ്പണർ ഇമാമുൾ ഹഖിനെ (11 റണ്ണിൽ രണ്ട്) കോട്ടർ നെയിലിന്റെ ബൗളിംഗിൽ വിക്കറ്റ് കീപ്പർ […]

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഏഴ്്ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണാണ് ഇംഗ്ലണ്ടിന്റെ നഷ്ടം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനാണ് ലോകകപ്പിലെ ആദ്യ വിക്കറ്റ്. ആദ്യ റൺ നേടിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടാണ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ബ്രസ്റ്റോയെ റണ്ണൊന്നുമെടുക്കാതെ ഇമ്രാൻ താഹിർ പുറത്താക്കുകയായിരുന്നു. മികച്ച തുടക്കം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബ്രസ്റ്റോയെ വിക്കറ്റ് കീപ്പർ ക്വിന്റൽ ഡിക്കോക്കിന്റെ കയ്യിൽ […]

അമേരിക്കൻ ക്രിക്കറ്റിന് ആത്മവിശ്വാസവുമായി ശിവാനി ഭായ്

സ്പോട്സ് ഡെസ്ക് വാഷിംങ്ങ്ടൺ: അഭിനയം മാത്രമല്ല, ശിവാനിക്ക് ക്രിക്കറ്റും ജീവനാണ് അഭിനയം മാത്രമല്ല ക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശിവാനി ഭായ്. ബാറ്റ് അണിഞ്ഞ്  കളിക്കാനിറങ്ങുന്നില്ല, പകരം നല്ല കളിക്കാരെ കണ്ടെത്തി അമേരിക്കൻ ക്രിക്കറ്റിന് ജീവശ്വാസം നൽകുകയാണ് ശിവാനിയിടെ ദൗത്യം. അഭിനയത്തിന് അൽപ്പം ഇടവേള നൽകിയ ശിവാനി ഭായി ജീവന്റെ ജീവനായ ക്രിക്കറ്റിനൊപ്പമാണിപ്പോൾ. അഭിനയത്തിലും മോഡലിംഗിലും വെന്നിക്കൊടി പാറിക്കുമ്പോഴും ഉള്ളിൽ ക്രിക്കറ്റായിരുന്നു. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ജീവിത സഖിയാക്കിയ ശിവാനി ഇപ്പോൾ അമേരിക്കയിലെ ദുർബലമായ ക്രിക്കറ്റിനെ കരകയറ്റുകയാണ്. മോഡലിംഗിനും അഭിനയത്തിനും ഇടവേള നൽകുമ്പോൾ അമേരിക്ക […]

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യം ആ ഗോളിൽ ഓഫ് സൈഡ് വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. സെൽഫ് ഗോളിൽ മത്സരത്തിൽ പിന്നിലായതോടെ യുണൈറ്റഡ് കൂടുതൽ കരുത്തോടെ കളിക്കാൻ തുടങ്ങി. പിന്നീട് പൊരുതൽ തുടർന്നെങ്കിലും ബാഴ്സ ഗോൾകീപ്പറെ കാര്യമായി […]