വിൻഡീസിനെതിരായ ആദ്യ ട്വന്റി ട്വന്റി: തപ്പിത്തടഞ്ഞ് ഇന്ത്യയ്ക്ക് ആദ്യ വിജയം
സ്വന്തം ലേഖകൻ ഫ്‌ളോറിഡ: വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യ കഷ്ടപ്പെട്ട് വിജയിച്ചു. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. അമേരിക്കയിലെ ഫ്ളോറിഡയിലെ ബോളിങ് പിച്ചിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് നേടാനായത് 95 റൺസ് മാത്രം. എന്നാൽ തപ്പിത്തടഞ്ഞ ഇന്ത്യ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി 17.2 ഓവറിലാണ് ലക്ഷ്യംകണ്ടത്. രോഹിത് ശർമ (24), ക്യാപ്റ്റൻ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് […]