play-sharp-fill

വീണ്ടും വാട്ടർ ബോയി ആകാനോ ..! ശ്രീലങ്കയ്ക്കെതിരായ ടി 20യിലും ഇന്ത്യൻ ടീമിൽ സഞ്ജു

സ്പോട്സ് ഡെസ്ക് ന്യൂഡൽഹി: ബംഗ്ലാദേശിനും വിൻഡീസിനും എതിരായ ടി 20 പരമ്പകൾക്കു പിന്നാലെ ശ്രീലങ്കയക്കെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും കേരള താരം സഞ്ജു സാംസൺ ഇടം നേടി.  മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ , കഴിഞ്ഞ രണ്ടു പരമ്പരയിലേതിനു സമാനമായി ഈ ടൂർണമെന്റിലും സഞ്ജുവിന്റെ സാധ്യതകൾ വിരളമാണ്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. […]

ഗോകുലം കേരള എഫ് സിക്ക് വൻ വിജയം;  യുവതാരം ശിഹാദിന് ഹാട്രിക്ക്

  സ്വന്ത ലേഖകൻ തിരുവനന്തപുരം : കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്.   ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. യുവതാരം ശിഹാദിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് ഈ വലിയ വിജയം നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ശിഹാദിന്റെ ഹാട്രിക്ക്. 59, 82, 87 മിനുട്ടുകളിൽ ആയിരുന്നു താരത്തിന്റെ ഗോളുകൾ. വിഷ്ണു ആണ് ഗോകുലത്തിന്റെ മറ്റൊരു സ്‌കോറർ. സുജിത്താണ് […]

ശ്രീലങ്കയ്‌ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ട്വന്റി20 ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;  ”സ്റ്റാർ പേസർ ജസ്പ്രീത് ബൂംറ ടീമിൽ തിരിച്ചെത്തി”

  സ്വന്തം ലേഖകൻ മുംബൈ: ശ്രീലങ്കയ്‌ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ട്വന്റി20 ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പരിക്ക് ഭേദമായി സ്റ്റാർ പേസർ ജസ്പ്രീത് ബൂംറ തിരിച്ചെത്തി. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ശിഖർ ധവാനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാനും ബൂംറയും ഓസീസ് പരമ്പരയിലും കളിക്കും. അതേ സമയം ഓൾറൗണ്ട് ഹർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇനിയും വൈകും. ന്യൂസീലൻഡ് പരമ്പരയിലൂടെയേ ബൂംറ മടങ്ങിവരികയുള്ളൂവെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കായിക ക്ഷമത വീണ്ടെടുത്ത് താരം തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരേ […]

ഗാംഗുലിയുടെ ഫാന്റസി ടീമില്‍ മഹേന്ദ്രസിംഗ് ധോണി പുറത്ത്; ടീമിന്റെ വിക്കറ്റ് കീപ്പിംഗ് ചുമതല ഋഷഭ് പന്തിന്

  സ്വന്തം ലേഖകന്‍ മുംബൈ: ഗാംഗുലിയുടെ ഫാന്റസി ടീമില്‍ മഹേന്ദ്രസിംഗ് ധോണി പുറത്ത് ടീമിന്റെ വിക്കറ്റ് കീപ്പിംഗ് ചുമതല ഋഷഭ് പന്തിന്. ഫാന്റസി ക്രിക്കറ്റ് പ്ലാറ്റ്‌ഫോമായ മൈ11സര്‍ക്കിളിന്റെ ബ്രാന്‍ഡ് അംബാസഡറാണ് നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ സ്വന്തമായൊരു ഐപിഎല്‍ ഫാന്റസി ടീം ഉണ്ടാക്കാനുള്ള അദ്ദേഹത്തിനോട് പറയുകയും . തന്നെത്തന്നെ നായകനാക്കിക്കൊണ്ടുള്ള ഫാന്റസി ടീം വേണമെന്നതായിരുന്നു ഗാംഗുലിക്ക് ലഭിച്ച നിര്‍ദ്ദേശം. യുവതാരങ്ങള്‍ക്കും, പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കി ഗാംഗുലി […]

മൈക്കിൾ അർട്ടേറ്റയെ ആഴ്സണൽ പരിശീലകനായി പ്രഖ്യാപിച്ചു

  സ്വന്തം ലേഖകൻ ലണ്ടൻ: മൈക്കിൾ അർട്ടേറ്റയെ ആഴ്സണൽ പരിശീലകനായി പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് അടുത്തിടെ ഉനായ് എംറിയെ പുറത്താക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സഹപരിശീലകനായി ജോലി ചെയ്തുവരവെയാണ് ആഴ്സണലിലേക്ക് വിളിയെത്തിയത്. ആഴ്സണലിനായി 2011 മുതൽ 2016വരെയുള്ള കാലയളവിൽ 149 മത്സരങ്ങൾ കളിച്ച താരമാണ് അർട്ടേറ്റ. ആഴ്സണലിന്റെ മുൻ മധ്യനിരതാരവുമാണ്. തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബഹുമതിയാണെന്ന് അർട്ടേറ്റ പറഞ്ഞു. ആഴ്സണൽ ലോകത്തെ വലിയ ക്ലബ്ബുകളിലൊന്നാണ്. ടീമിനെ കിരീടവിജയത്തിലേക്ക് പ്രാപ്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അർട്ടേറ്റ വ്യക്തമാക്കി. നിലവിൽ പ്രീമയിർ ലീഗിൽ 10-ാം സ്ഥാനത്താണ് […]

അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നത്: നിതിൻ ഗഡ്കരി : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നാഗ്പൂരിൽ ആയിരക്കണക്കിനാളുകൾ ഭീമൻ ദേശീയ പതാകയുമായി റാലിയിൽ പങ്കെടുത്തു

സ്വന്തം ലേഖകൻ മുംബൈ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാരാഷ്ടയിലെ നാഗ്പൂരിൽ റാലി നടത്തി. നാഗ്പൂർ പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമൻ ദേശീയ പതാകയുമായാണ് ആയിരങ്ങൾ റാലിയിൽ പങ്കെടുത്തത്. പൗരത്വ നിയമഭേദഗതി ഇന്ത്യൻ മുസ്ലിംകൾക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മുസ്ലിംകളെ വോട്ട് ബാങ്കായി കണ്ട് കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ‘കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങൾ തിരിച്ചറിയണം. മൂന്ന് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ […]

ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് അവസാന ഏകദിന പരമ്പര കട്ടക്കിൽ ആരംഭിച്ചു; ടോസ് നേടിയ ഇന്ത്യാ ബൗളിംഗ് തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കട്ടക്ക്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മൽസരം കട്ടക്കിൽ ആരംഭിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പം നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിലെ ജയമാണ് പരമ്പര വിജയികളെ നിർണയിക്കുക. ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്റെ തോൽവി വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലെ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ മറികടന്നു . ഓപ്പണർമാരായ രോഹിത് ശർമയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളും കുൽദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റൺസിന്റെ മികച്ച […]

ഐപിഎൽ ലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി താംബെ

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുംബൈയുടെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ. ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതോടെയാണ് താംബെ ഈ നേട്ടം സ്വന്തമാക്കിയത്. 48 വയസാണ് ഇക്കുറി ലേലത്തിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങുമ്പോൾ താംബെയുടെ പ്രായം. 7 വർഷങ്ങൾക്ക് മുൻപ് 41-ം വയസിൽ ഐപിഎല്ലിൽ അരങ്ങേറി, ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും താംബെ സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാന വിലയായ 20 […]

ഇനി എവർട്ടനെ പരിശീലിപ്പിക്കാൻ ആൻചലോട്ടി

  സ്വന്തം ലേഖകൻ കാർലോ ആൻചലോട്ടിയെ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് എവർട്ടന്റെ പരിശീലകനായി നിയമിച്ചു. മാർക്കോ സിൽവയെ പുറത്താക്കിയ ഒഴിവിലേക്കാണ് വിഖ്യാത ഇറ്റാലിയൻ പരിശീലകന്റെ വരവ്. നേരത്തെ നാപ്പോളി പരിശീലകനായിരുന്ന ആൻചലോട്ടിയെ ക്ലബ് ചാമ്ബ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പുറത്താക്കിയരുന്നു. തുടർന്നാണ് അൻചലോട്ടിയുടെ ഇംഗ്ലണ്ടിലേക്കുള്ള മടങ്ങിവരവ്. നേരത്തെ സൂപ്പർ ക്ലബ് ചെൽസി പരിശീലകനായി ആൻചലോട്ടി ഇംഗ്ലണ്ടിലുണ്ടായിരുന്നു. ചെൽസിയിലെ പ്രീമിയർ ലീഗ്, എഫ്.എ കപ്പ് ജേതാക്കളാക്കാൻ അന്ന് ആൻചലോട്ടിക്ക് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ പരിശീലകനെന്ന നിലയിലാണ് ആൻചലോട്ടി ശ്രദ്ധേയനായത്. മിലാനെ രണ്ട് […]

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദത്തിന് തിരിക്കൊളുത്തി ; ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന എൻ.സി.എ വിസമ്മതിച്ചു

  സ്വന്തം ലേഖകൻ ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദത്തിന് തിരിക്കൊളുത്തി എൻ.സി.എ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന നടത്താൻ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) വിസമ്മതിച്ചതിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.   പരിക്കിനെത്തുടർന്ന് ഏറെനാളായി കളിയിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറയ്ക്ക് വീണ്ടും ദേശീയ ടീമിലെത്തണമെങ്കിൽ എൻ.സി.എ.യിൽനിന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണം. എന്നാൽ, ബുംറയുടെ കാര്യത്തിൽ എൻ.സി.എ. താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. ഫിറ്റ്‌നസ് ടെസ്റ്റിനായി ബുംറ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയെങ്കിലും പരിശോധന നടത്താൻ തയ്യാറല്ലെന്ന മറുപടിയാണ് എൻ.സി.എ ഡയറക്ടർ രാഹുൽ […]