വാട്സ്ആപ്പിൽ വീഡിയോ കാണുന്നത് എളുപ്പമാക്കാൻ പുതിയ ഫീച്ചർ ; യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും

സ്വന്തം ലേഖകൻ വാട്സ്ആപ്പിൽ വീഡിയോ കാണുന്നത് എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുടെ നാളുകളായുള്ള ആവശ്യം പരിഗണിച്ച്, വീഡിയോകൾ റിവൈൻഡ് ചെയ്യാനും ഫോർവേഡ് ചെയ്യാനും പ്രത്യേക ഫീച്ചർ അവതരിപ്പിക്കുകയാണ്, മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. നിലവിൽ പ്രോഗ്രസ് ബാറിനെ ആശ്രയിച്ചാണ് വീഡിയോകൾ മുൻപോട്ടും പിന്നോട്ടും മാറ്റുന്നത്. പുതിയ മാറ്റത്തിലുടെ ഉപയോക്താക്കൾക്ക്, വീഡിയോ പത്ത് സെക്കന്റ് മുൻപോട്ടും പിറകോട്ടും ഓടിച്ചുവിടാൻ സാധിക്കും. ‘WABetaInfo’ ആണ് മാറ്റം ആദ്യമായി കണ്ടെത്തിയത്. ഇത് യൂട്യൂബിലെ ഫോർവേഡ് ബാക്ക് വേഡ് ഫീച്ചറിന് സമാനമാണ്. വാട്ടസ് ആപ്പ് ബീറ്റ ഫോർ ആൻഡ്രോയിഡ് […]

നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും ഇനി ആരും കണ്ടെത്തില്ല ; വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ; പുതിയ സുരക്ഷാ സംവിധാനം 

സ്വന്തം ലേഖകൻ വാട്ട്സാപ്പ് ഉപയോക്താക്കളുടെ സെക്യുരിറ്റി ഫീച്ചർ വർധിപ്പിച്ച് മെറ്റ. പുതിയതായി വാട്ട്സാപ്പ് കോളിൽ ഐ പി അഡ്രസ് പ്രൊട്ടക്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോളിലുള്ള മറ്റ് വ്യക്തിക്ക് നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും കണ്ടെത്താനാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബീറ്റാ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ വരും ദിവസങ്ങളിൽ എല്ലാവർക്കും നല്കും. പ്രൈവസി സെറ്റിങ്സ് പേജിലാണ് പുതിയ ഫീച്ചർ ആഡ് ചെയ്തിരിക്കുന്നത്. പ്രൈവറ്റ് ഐ പി അഡ്രസ് ഇൻ കോൾസ് എന്ന ഓപ്ഷനാണ് ലഭിക്കുക. പുതിയ ഫീച്ചർ അനുസരിച്ച് കോളുകൾഎൻഡ് ടു എൻഡ് […]

പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കാൻ ; ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താൻ ; ഒക്ടോബര്‍ 24 മുതല്‍ ചില സ്‌മാര്‍ട് ഫോണുകളില്‍ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മെറ്റ

സ്വന്തം ലേഖകൻ  ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്. പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാൻ വാട്സ്‌ആപ്പ് തീരുമാനിച്ചത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. […]

ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം…! ഒരു വലിയ പണി കുറയ്ക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ച്‌ ഗൂഗിള്‍; ഒരുപാട് നന്ദിയെന്ന് ഉപയോക്താക്കള്‍

കൊച്ചി: ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകള്‍ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിള്‍. ജി മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം. ജി മെയിലിന്റെ ആൻഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുന്നത്. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആൻഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും നിലവില്‍ ഈ അപ്ഡേറ്റ് ലഭിക്കും. വൈകാതെ മറ്റ് ഫോണുകളിലും ഈ അപ്ഡേഷൻ ലഭിക്കുമെന്നാണ് സൂചന. […]

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതാ സന്തോഷ വാർത്താ….! യുപിഐ ഇടപാട് മാത്രമല്ല; എല്ലാ പണമിടപാടും ഇനി വാട്ട്സ്‌ആപ്പ് വഴി; കിടിലൻ അപ്ഡേറ്റുമായി മെറ്റ…

സ്വന്തം ലേഖിക കൊച്ചി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പില്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്‌ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച്‌ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, […]

ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വീഡിയോ കോളില്‍ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും….! വൻ മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്; പുതിയ പ്രത്യേകതകൾ ഇവയൊക്കെ…..

സ്വന്തം ലേഖിക ന്യൂഡൽഹി: ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വീഡിയോ കോളില്‍ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്‌ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. വാട്ട്സാപ്പിന്‍റെ ‌ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്‌ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്. അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്‍റ് ആക്കുന്ന സൈലൻസ് അണ്‍ നോണ്‍ കോളേഴ്‌സ് ഫംഗ്‌ഷൻ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇൻകമിംഗ് കോളുകള്‍ നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച്‌ അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. […]

” പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു….! ത്രെഡ്സില്‍ ആളില്ല; സക്കര്‍ ബര്‍ഗിനെ ട്രോളി ഇലോണ്‍ മസ്ക്

സ്വന്തം ലേഖിക ഡൽഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒന്നാണ് ത്രെഡ്‌സ് ആപ്പ്. ട്വിറ്റിറിന് പകരക്കാരനായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സിന് വലിയ തോതിലുള്ള യൂസര്‍മാരെയാണ് ആദ്യ ദിവസങ്ങളില്‍ തന്നെ നേടാനായത്. വേഗത്തില്‍ 100 മില്യണ്‍ യൂസര്‍മാരെ നേടുന്ന ആദ്യ സോഷ്യല്‍ മീഡിയ ആപ്പായി ത്രെഡ്‌സ് മാറി. ഇൻസ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള ട്രിക്കായിരുന്നു ത്രെഡ്‌സിലേക്ക് ആളുകളെ കൂട്ടമായി എത്തിക്കാൻ കാരണം. എന്നാല്‍ തുടക്കത്തിലുള്ള ജനപ്രവാഹം ഇപ്പോള്‍ ത്രെഡ്‌സിലേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രെഡ്‌സില്‍ സമയം ചിലവിടാൻ ആദ്യമുണ്ടായിരുന്ന ആവേശം ഇപ്പോള്‍ പലര്‍ക്കുമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇൻസ്റ്റാഗ്രാം പോലെ ആളുകളെ അധിക സമയം […]

സ്പാം കോളുകൾക്ക് വിട ; വീണ്ടും കിടിലൻ ഫീച്ചർ ഇറക്കി വാട്ട്സ്ആപ്പ്

സ്വന്തം ലേഖകൻ സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയവർക്ക് ആശ്വാസ വാർത്തയുമായി വാട്സ്ആപ്പ്. വാട്ട്സാപ്പിൽ സ്പാം കോളുകളെ കുറിച്ച് നിരവധി പരാതികളാണ് നിലവിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ അത്തരം കോളുകൾ സ്വയം മ്യൂട്ട് ചെയ്യാൻ സാധിക്കുന്ന കിടിലൻ ഫീച്ചറുമായാണ് വാട്ട്സാപ്പിന്റെ വരവ്. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നും മറ്റും നിരന്തരം കോളുകൾ വരുന്നവർക്കായി സൈലൻസ് അൺനൗൺ കോളേഴ്സ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ […]

എഎന്‍ഐയുടെ ഔദ്യോഗിക അക്കൗണ്ടിന് പൂട്ട്; പ്രായം 13ന് താഴെയെന്ന് ട്വിറ്റര്‍ അധികൃതരുടെ വിശദീകരണം; നടപടി 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച അറിയിപ്പോടെയാണ് അക്കൗണ്ട് ബ്ളോക്ക് ചെയ്യപ്പെട്ടതെന്ന് എഎന്‍ഐ മേധാവി സ്മിത പ്രകാശ് അറിയിച്ചു. കുറഞ്ഞ പ്രായ പരിധിയായ 13 വയസ് പ്രായം പാലിച്ചില്ല എന്നാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണമെന്ന് സ്മിത അറിയിച്ചു. “എഎന്‍ഐയെ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് മോശം വാ‌ര്‍ത്തയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്തിരിക്കുകയാണ്. 13 വയസില്‍ താഴെയുള്ള […]

അനുയോജ്യമായ സുരക്ഷ ഉറപ്പ്….! രണ്ടായിരം രൂപ തികച്ച്‌ വേണ്ട; പോക്കറ്റ് കാലിയാകാതെ നിങ്ങളുടെ വീടുകളിലും എഐ ക്യാമറ സ്ഥാപിക്കാം

സ്വന്തം ലേഖിക കോട്ടയം: ഇന്ന് എല്ലാവരുടെയും ആഗ്രഹമാണ് വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, പലപ്പോഴും വലിയ തുക ഇതിനായി വിനിയോഗിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, പോക്കറ്റ് കാലിയാകാതെ വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്‌സ്. സെബ്-സ്മാര്‍ട് ക്യാം 105 (Zeb-SmartCam 105) എന്ന പേരിലാണ് കമ്പനി പുതിയ സുരക്ഷാ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്‍കാന്‍ കെല്‍പ്പുണ്ടെന്നു സെബ്രോണിക്‌സ് അവകാശപ്പെടുന്നു. സെബ്-സ്മാര്‍ട് ക്യാം 105ന്റെ […]