play-sharp-fill

വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺ​ഗ്രസ്

കൽപറ്റ: വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺ​ഗ്രസ്. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. ‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ […]

കോൺ​ഗ്രസിനെ വലിഞ്ഞു മുറുക്കി വിവാദങ്ങൾ; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതോതിൽ മദ്യമൊഴുക്കുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം

പാലക്കാട്: വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾക്ക് വഴിവെച്ച് കോൺ​ഗ്രസ്. കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സിപിഎമ്മിന്‍റെ ആരോപണം. മദ്യം പിടിച്ചെടുത്ത കേസിൽ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ സഹോദരന്‍റെ മകനാണ് […]

വഖഫ് എന്നത് മനസ്സിലായിട്ടില്ലെങ്കിൽ പഠിക്കാനെങ്കിലും ഈ അവസരം ഉപയോഗിക്കലാണ് മാന്യത, ബിജെപിയുടെ നീക്കത്തിലുള്ള അമിത ആത്മവിശ്വാസത്തിലാണ് ഈ വിടുവായത്തം; വഖഫിനെതിരായ “കിരാതം” പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് ഐഎൻഎൽ

കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വഖഫിനെതിരായ പ്രസംഗത്തിനെതിരെ സംസ്ഥാന സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഐഎൻഎൽ. ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ദൈവപ്രീതി കാംക്ഷിച്ച് സമർപ്പിക്കപ്പെട്ട ദാനധർമ്മങ്ങളെയാണ് സുരേഷ് ഗോപി എന്ന വിവരദോഷി ഈ വിധത്തിൽ അവഹേളിച്ചിരിക്കുന്നത്. എന്താണ് വഖഫ് എന്ന് ഇദ്ദേഹത്തിന് മനസ്സിലായിട്ടില്ലെങ്കിൽ പഠിക്കാനെങ്കിലും ഈ അവസരം ഉപയോഗിക്കലാണ് മാന്യത. ഇതര ജനവിഭാഗങ്ങൾക്കിടയിൽ വർഗീയത പരത്താനും ആശയ കുഴപ്പം ഉണ്ടാക്കാനും ഹിന്ദുത്വ ശക്തികൾ വിഷയങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതിന്‍റെ തെളിവാണ് വഖഫിനെക്കുറിച്ച് “കിരാതം” എന്ന വിശേഷണം. വഖഫ് സംബന്ധിച്ച് അമിത് […]

മഹാരാഷ്ട്ര അസംബ്ലി തെരെഞ്ഞെടുപ്പ്: നവംബർ 10 മുതൽ 20 വരെ നടത്തുന്ന പ്രചാരണത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കേരളത്തിലെ നേതാക്കളും പങ്കെടുക്കും

മുംബൈ: മഹാരാഷ്ട്ര അസംബ്ലി തെരെഞ്ഞെടുപ്പ് മഹാ വികാസ് അഘാഡി സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം എൻസിപി(എസ്) ദേശീയ വർക്കിങ് പ്രസിഡന്റ്‌ ശ്രീ പി.സി ചാക്കോയുടെ നേത്യത്വത്തിൽ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ മഹാരാഷ്ട്രയിലെ വിവിധ അസംബ്ലി മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 288 നിയമസഭാ മണ്ഡലങ്ങളിലെ 86 മണ്ഡലങ്ങളിലാണ് മഹാവികാസ്അഘാഡി സഖ്യത്തിലെ എൻസിപി (എസ്) സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. നവംബർ 10 മുതൽ 20 വരെ മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്ന പി സി ചാക്കോയെ കൂടാതെ മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എം.എൽ.എ, എൻസിപി (എസ്) ദേശീയ സെക്രട്ടറിമാരായ സതീഷ് […]

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ സമാപനം; സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ലോകകായികമേളയുടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളത്തോടെ സമാപനം. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്റ്റോര്‍ട്‌സ്, ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു. സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ ആദ്യമായാണ് […]

പേജ്‌ ഹാക്ക്‌ ചെയ്ത്‌ മന:പൂർവം വീഡിയോ പോസ്റ്റ് ചെയ്തു, സ്ക്രീൻ റെക്കോർഡ് എടുത്ത്‌ മാധ്യമങ്ങൾക്ക്‌ കൈമാറി; സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ വന്നതിൽ വിശദീകരണവുമായി കെ പി ഉദയഭാനു

പത്തനംതിട്ട: യുഡിഎഫ്‌ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ വന്നതിൽ വിശദീകരണവുമായി കെ പി ഉദയഭാനു. വിവാദം സൃഷ്ടിക്കാനായി പേജ്‌ ഹാക്ക്‌ ചെയ്ത്‌ മന:പൂർവം ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്ത ശേഷം അതിന്റെ സ്ക്രീൻ റെക്കോർഡ് എടുത്ത്‌ ആരോ മാധ്യമങ്ങൾക്ക്‌ കൈമാറിയതായാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ഉദയഭാനു പറയുന്നു. ‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ പ്രചാരണവീഡിയോ പ്രത്യക്ഷപ്പെട്ടത്. പേജില്‍ നിന്ന് ദൃശ്യങ്ങള്‍ രാത്രി തന്നെ ഒഴിവാക്കി. ആദ്യം പേജ് വ്യാജമാണെന്നായിരുന്നു ഉദയഭാനുവിന്റെ വിശദീകരണം. […]

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ, നിജസ്ഥിതി നാടറിയണം; സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ : എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതിൽ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് എം വി ജയരാജന്റെ പരാമർശം. അതേ […]

മുനമ്പം പ്രശ്നം: സമനില തെറ്റിയ ജോസ് കെമാണി സൈക്യാട്രിസ്റ്റിനെ കാണുന്നതാണ് നല്ലത്; തങ്ങളുടെ തെറ്റ് തുറന്നു സമ്മതിക്കാനും അത് തിരുത്താനും കേരള കോൺഗ്രസ് എമ്മിന് കഴിയുമോ? അത്തരത്തിലുള്ള ഒരു മാനസാന്തരത്തിന് ജോസ് കെ മാണി തയ്യാറാകുമോ? കോട്ടയം ജില്ലാ മധ്യമേഖല പ്രസിഡൻ്റ് എൻ ഹരി

മുനമ്പം: മുനമ്പം പ്രശ്നത്തിൽ സഭാ പിതാക്കന്മാർ നിലപാട് കർക്കശമാക്കിയതോടെ സമനില തെറ്റിയ ജോസ് കെ മാണിയുടെ ജല്പനങ്ങളാണ് ഇപ്പോൾ കേരളം കേൾക്കുന്നത്. മുനമ്പം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് ബാലറ്റിൽ പ്രതിഫലിക്കും എന്ന പിതാവിൻ്റെ പ്രസ്താവനയോടെ പതറി നിൽക്കുകയാണ് ജോസ് കെ മാണി. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് വിറളി പിടിപ്പിച്ചിരിക്കുന്നു. മുനമ്പത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ ദേശീയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നുള്ള വിമർശനം ഉത്കണ്ഠാ ജനകമായ തിരിച്ചറിവിൽ നിന്നുള്ളതാണ്. ഈ നിലയിൽ എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതായിരിക്കും അദ്ദേഹത്തിന് നല്ലത്. മുനമ്പം വിഷയത്തിൽ മൗനത്തിൽ […]

ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിൻ്റേത്;മുഖ്യമന്ത്രി പിണറായി വിജയൻ

ചേലക്കര: ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുകയാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് പക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ സംവരണ പരാമർശത്തിനേയും മുഖ്യമന്ത്രി വിമർശിച്ചു. വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്തവർ. ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടും ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടുമാണ് രാജ്യം ഭരിക്കുന്നവരുടേത്. ആക്രമണം നടത്തുന്നവരെ ബിജെപി മഹത്വവത്കരിക്കുന്നു. ഇത്തരം […]

‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ ; സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ; ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ രാത്രി തന്നെ ദൃശ്യങ്ങള്‍ പേജില്‍ നിന്ന് ഒഴിവാക്കി. രാഹുലിന്റെ വിഡിയോ വന്നത് തങ്ങളുടെ ഔദ്യോഗിക പേജിലല്ലെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. ഇത് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു. സംഭവത്തിന്റെ സ്‌ക്രീന്‍ […]