Spread the love

പാലക്കാട് : പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു.

video
play-sharp-fill

ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഫാർമസിസ്റ്റിൻ്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഡിഎംഒയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്താനെത്തിയത്.

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്ബി കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച്‌ പകുതി ഗുളിക കഴിക്കാൻ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്ബി കണ്ടതെന്നുമായിരുന്നു കുടുംബം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന് കമ്ബനിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് കുടുംബം. അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിൻ്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്ബനിയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും നഗരസഭ ചെയർമാൻ ഇന്നലെ പറഞ്ഞിരുന്നു.