കണ്ണൂരിൽ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ; നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് പി.ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്
കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. വടക്കുമ്പാട് നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കൾ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൂടാതെ ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ […]