play-sharp-fill

മുസ്ലീങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട് ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല : നിതിൻ ഗഡ്കരി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു ഗഡ്കരി അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല. മുൻപ് ഹിന്ദു രാജ്യമായി നേപ്പാൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കൾക്കായി ഇല്ല. അപ്പോൾ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം […]

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം : ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 12 വാർഡ് പിടിച്ചെടുത്തു എൽഡിഎഫ് തൊട്ടുപിന്നിലെത്തി.രണ്ട് വാർഡുകളിൽ ബിജെപിക്കാണ് വിജയം. യുഡിഎഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നാല് സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇതിൽ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലത്തൂർ പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡ് കോൺഗ്രസിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ 21-ാം വാർഡ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി […]

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനനഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

  സ്വന്തം ലേഖിക ഹൈദരാബാദ്:ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങൾ നിർമ്മിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയെന്ന ഒറ്റ തലസ്ഥാന ആശയത്തിന് ബദലായാണ് ജഗന്റെ മൂന്ന് തലസ്ഥാനം നിർമ്മാണെന്ന ആശയം. വിശാഖപട്ടണവും അമരാവതിയും പിന്നെ കൂർണൂലും നഗരവുമാണ് ജഗൻ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയിൽ നിയമസഭയും കുർണൂലിൽ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. ത്രിതലസ്ഥാന പദ്ധതി ആന്ധ്രാ നിയമസഭയിൽ ജഗൻ അവതരിപ്പിച്ചു. മൂന്ന് തലസ്ഥാനങ്ങൾ നിർമ്മിക്കുന്നത് വഴി മൂന്നുമേഖലയിലെ ജനങ്ങൾക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാന പദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി […]

മോദിയ്ക്ക്‌ മുകളിൽ പറക്കാൻ അമിത് ഷാ, ഇനി ഷാ യുഗമോ ?

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലതുകൈ എന്ന നിലയിലാണ് ബി.ജെ.പിയുടെ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ എല്ലാവരും കാണുന്നത്. എന്നാൽ അധികം താമസിയാതെ തന്നെ അമിത് ഷാ മോദിക്ക് മീതെ പറക്കുമെന്നാണ് രാഷ്ട്രീയ രംഗത്ത് നിന്നും ഉയർന്നു വരുന്ന അടക്കം പറച്ചിലുകൾ. വർഷങ്ങളായി മോദിയോടൊപ്പമോ അദ്ദേഹത്തിന് പിന്നിലോ ആയി മാത്രം നടന്നിരുന്ന ഷാ ഇപ്പോൾ മോദിക്ക് മുന്നിലായി നടന്നുതുടങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്. പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനായി പ്രതിപക്ഷത്തിനോട് പല്ലും നഖവും ഉപയോഗിച്ച് പ്രതികരിച്ച അമിത് […]

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ; മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നും ഉയരുന്നത് ഒരേ സ്വരം : പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു, മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല. സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

കുറ്റം ചെയ്തവർക്കെതിരെ തിരിയണം,പൊതുവേ വിമർശിക്കരുത്,കോടതികളിൽ കേസുകൾ കെട്ടിക്കിടപ്പില്ലേ ? ജഡ്ജിമാരുടെ കുഴപ്പം കൊണ്ടാണോ ? ; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

  സ്വന്തം ലേഖിക ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.മൂക്കത്ത് വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോർക്കണം. കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവർക്കെതിരെയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു. എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിലാണ് പണം കൈമാറിയത്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും […]

‘വിരട്ടൽ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി ; ഷൂസ് നക്കുന്നവർക്കൊപ്പമല്ല ,നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് കേരളം ‘ സുരേന്ദ്രന് മാസ്സ് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പരാമർശം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് കിടിലൻ മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം. എ.എ.റഹീമിന്റെ മറുപടി ഇങ്ങനെ, ‘വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി; ഷൂസ് നക്കുന്നവർക്കൊപ്പമല്ല,നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് കേരളം ‘ ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല. ‘അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം’ .മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്. ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു […]

ഞാൻ ബിജെപി വിടാൻ ഉദ്ദേശിക്കുന്നില്ല, പാർട്ടിക്ക് വേണെമെങ്കിൽ എന്നെ പുറത്താക്കാം : പങ്കജ മുണ്ടെ

  സ്വന്തം ലേഖിക ന്യൂഡൽഹി: താൻ പാർട്ടിയിൽ നിന്ന് രാജി വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവ് പങ്കജ മുണ്ടെ.മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടി വിടുകയാണെന്ന അഭ്യൂഹം പരക്കുന്നതിനിടെ ഈ വാദങ്ങൾ തള്ളി രംഗത്തെത്തി.’താൻ ബിജെപി വിടില്ലെന്നും പക്ഷെ പാർട്ടിക്ക് തന്നെ പുറത്താക്കണമെങ്കിൽ അത് ചെയ്യാമെന്നും’ പങ്കജ മുണ്ടെ വ്യക്തമാക്കി. പിതാവായ ഗോപിനാഥ് മുണ്ടെയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. മഹാരാഷ്ട്ര ബിജെപി കോർ കമ്മിറ്റിയിൽ തുടരില്ലെന്നു വ്യക്തമാക്കിയ പങ്കജ മുണ്ടെ ഇപ്പോൾ ഞാൻ ബിജെപി വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും […]

പൗരത്വ ബില്ല് ഇന്ന് രാജ്യസഭയിൽ ; ചില പാർട്ടികൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിൽ : നരേന്ദ്രമോദി

  സ്വന്തം ലേഖിക ന്യൂഡൽഹി: പൗരത്വ ബില്ലിൽ ചില പാർട്ടികൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം. ബില്ലിനെതിരായ കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്നും ബില്ല് രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണെന്നും ഇത് ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു. ലോക്സഭയിൽ തിങ്കളാഴ്ച പാസാക്കിയ ബിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രാജ്യസഭയിൽ അവതരിപ്പിക്കും. ഇതിനായി ചോദ്യോത്തരവേള […]

യൂണിയൻ ചെയർമാൻമാരുടെ വിദേശയാത്രകൊണ്ട് കത്തിക്കുത്ത്,മാർക്ക് തിരുത്തൽ,കോപ്പിയടി എന്നീ വിഷയങ്ങളിൽ കൂടുതൽ വൈദഗ്ദ്ധ്യം കൈവരിക്കാൻ യുവസഖാക്കൾക്ക് സാധിക്കും ; രണ്ടുകോടി രൂപയേ ചെലവുള്ളു,തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ച് പിരിക്കാം : പരിഹാസവുമായി അഡ്വ.എ.ജയശങ്കർ

  സ്വന്തം ലേഖിക കൊച്ചി : കേരള സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർ സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനത്തിന് പോകുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. സർക്കാർ ഖജനാവിലെ കാശെങ്ങനെ മുടിപ്പിക്കണം എന്ന് ആലോചിക്കുമ്പോഴാണ് യൂണിയൻ ചെയർമാന്മാരുടെ കാര്യം ഓർമ്മ വന്നതെന്നും അവരെ ലണ്ടനിലേക്കയക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാന്മാരെയും കാർഡിഫ് യൂണിവേഴ്‌സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ തീവ്രപരിശീലനം നൽകാനാണ് പരിപാടി. കത്തിക്കുത്ത്, കസേര […]