ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

  സ്വന്തം ലേഖിക കൊച്ചി: മേയർ സൗമിനി ജെയിനെ പരോക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിന്റെ സംസ്‌കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമർശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ‘ഇത് കോൺഗ്രസാണ് സഹോദരി..തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോൺഗ്രസാണെന്നും ഹൈബി ഈഡൻ പറയുന്നു’. നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും […]

വി എസ് അച്യൂതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു ; സന്ദർശകർക്ക് വിലക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു.ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിൻറെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ കുടുംബാംഗങ്ങളും പ്രധാന പാർട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദർശകരെ ആരെയും കാണാൻ അനുവദിക്കില്ല.

വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം. അതേസമയം, വാളയാർ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിർന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ […]

വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്യം എൻഎസ് എസ് അംഗങ്ങൾക്കുണ്ട് ,ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നു പറഞ്ഞിട്ടില്ല : ജി സുകുമാരൻ നായർ

  സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് പറഞ്ഞിട്ടില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വട്ടിയൂർക്കാവിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ട സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. ”മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എൻഎസ്എസ് നിലപാട്. ഇക്കുറി അതു ശരിദൂരമാക്കി. അതിനർഥം ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂരം പാലിക്കാൻ മാത്രമാണ് എൻഎസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തത്. വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എൻഎസ്എസ് അംഗങ്ങൾക്കു നൽകിയിട്ടുണ്ട്. കോൺഗ്രസിനു […]

വളരും തോറും പിളരുന്ന കേരളാ കോൺഗ്രസും ; വളരും തോറും വോട്ട് മറിച്ച് വില്പന ഉഷാറാക്കുന്ന ബിജെപിയും ; കഴിഞ്ഞ തവണ മഞ്ചേശ്വരത്തെ 80 വോട്ടുകളുടെ വ്യത്യാസം 7923 ആയി ; കോന്നിയിൽ 7000 വോട്ടുകളും അരൂരിൽ 10000 വോട്ടുകളും എറണാകുളത്ത് 4000 വോട്ടുകളും കാണാനില്ല

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വളരും തോറും പിളരുമെന്ന കെ എം മാണി സാറിന്റെ സിദ്ധാന്തം പോലെതന്നെയാണ് ബിജെപിയുടെ വോട്ട് മറിച്ച് വില്പന. കച്ചവടക്കാർ എന്ന ആരോപണം ഒരുപാട് കേട്ടിട്ടുള്ളവരാണ് ബിജെപിക്കാർ. അടുത്തകാലത്താണ് ഈ ചീത്തപ്പേര് മാറ്റി ബിജെപി ഇവിടെ വളർന്നു തുടങ്ങിയത്. എന്നാൽ, പാലാ ഉപതിരഞ്ഞെടുപ്പോടെ ബിജെപിക്ക് വോട്ടുകച്ചവടക്കാർ എന്ന ചീത്തപ്പേര് വീണ്ടും ലഭിച്ചു. അവിടെ വോട്ടുകച്ചവടം നടന്നെന്ന് പരസ്യമായി തന്നെ നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോഴും ബിജെപി സമാന ആരോപണം നേരിടുന്നുണ്ട്. എൻഡിഎക്ക് ഒപ്പം നിന്ന […]

മുൻ വിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് എൻഎസ്എസ് തിരുത്തണം : എംഎം മണി

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് സർക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് എംഎം മണി പറയുന്നത്. എന്നാൽ യഥാർഥത്തിൽ സർക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഎസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവർ കരുതിയില്ല. എന്നാൽ ഇക്കാര്യം അവർ മുൻകൂട്ടി കാണേണ്ടതായിരുന്നു. തെരഞ്ഞെടുപ്പിൽ അതാണ് പ്രതിഫലിച്ചതെന്നും അവർ സർക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി വ്യക്തമാക്കി. എൻഎസ്എസിനോട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല.മുൻവിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് […]

എം.എൽ.എ രാജിവച്ച് എം.പി ആകാൻ പോയാൽ അയാളെ അയോഗ്യനാക്കാൻ കേസ് കൊടുക്കാമോ ? ഉപതിരഞ്ഞെടുപ്പ് ചെലവ് അയാളിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി വിധിക്കുമോ ? : അഡ്വ.ഹരീഷ് വാസുദേവൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: ജാതി സമുദായ സമവാക്യങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ പ്രതികരണം എന്ന നിലയിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എം.എൽ.എ സ്ഥാനം രാജിവച്ച് എം.പിയാകാൻ പോയവരെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവൻ. സാധാരണയായി കേരളത്തിൽ കോൺഗ്രസിനാണ് ഈ പതിവ്. എന്നാൽ, ഇത്തവണ ഇതിൽ നിന്നും വിഭിന്നമാണ്. ‘ജനങ്ങൾ വോട്ടുചെയ്തു എം.എൽ.എ ആക്കിയ വ്യക്തികൾ അപ്പണി ഇട്ടിട്ട് എം.പിയാവാൻ പോയ, അതുവഴി ഉപതെരഞ്ഞെടുപ്പ് എന്ന അനാവശ്യ ചെലവ് അടിച്ചേൽപ്പിച്ച മണ്ഡലങ്ങളിലെല്ലാം ജനം നല്ലതുപോലെ തിരിച്ചു കുത്തി. വട്ടിയൂർക്കാവും, […]

ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത് ; മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പു പറയുന്നത് : പി.എസ്. ശ്രീധരൻ പിള്ള

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങൾ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകൾ പോലും നഷ്ടമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അടൂർ നഷ്ടമായി. കോൺഗ്രസിന് കോന്നിയുൾപ്പയെയുള്ള മണ്ഡലങ്ങളാണ് നഷ്ടമായതെന്നും ശ്രീധരൻപിള്ള പറഞ്ഞു. മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പുപറയുന്നത്. വട്ടീയൂർക്കാവ് മണ്ഡലത്തെ മാത്രം മുൻനിർത്തി ചർച്ചയുണ്ടാകുന്നത് തലസ്ഥാന നഗരിയായതുകൊണ്ടാണ്. ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്. വട്ടിയൂർക്കാവിൽ ബിജെപിക്ക് വലിയതോതിൽ വോട്ടുകുറവുണ്ടായിട്ടുണ്ട്. […]

ആദ്യം പാലാ പോന്നു..ദാ ഇപ്പോ കോന്നിയും ; സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

  സ്വന്തം ലേഖിക കോട്ടയം : പല സിനിമ പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നത് വളരെ കുറവാണ്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്താൻ പലപ്പോഴും മടി കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും പരസ്യമായി തന്റെ രാഷ്ട്രീയ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് സംവിധായകൻ എംഎ നിഷാദ്. പല വിഷയങ്ങളിലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന കോന്നിയിലെ എൽഡിഎഫിന്റെ പ്രചരണ വീഡിയോയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോന്നിയിൽ എൽഡിഎഫ് വിജയിച്ചതിന് പിന്നാലെ കോന്നിയിലെ പ്രബുദ്ധരായ ജനങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. പ്രചാരണ […]

ഇനിയെങ്കിലും ശബരിമലയൊന്നു മാറ്റിപിടിയ്ക്ക് സുരേന്ദ്രാ ; സോഷ്യൽ മീഡിയയിൽ സുരേന്ദ്രന് പൊങ്കാല

  സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാൽ കേരള നിയമസഭയിൽ ‘കാലുകുത്താൻ’ കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാർക്ക് വേണമെന്ന് പറഞ്ഞ് സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയിൽ മൂന്നാമതെത്താനെ ബി.ജെ.പിക്കും സുരേന്ദ്രനും കഴിഞ്ഞുള്ളുവെന്നത് ഒരു പുനർചിന്തനത്തിന് പാർട്ടിയിൽ വഴിയൊരുക്കി കഴിഞ്ഞു. ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടും ശബരിമല കോന്നിയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് വിജയക്കുതിപ്പ് തുടരുന്നത്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 43224 വോട്ടുകളാണ് ജനീഷ് കുമാറിന് ലഭിച്ചത്. യു.ഡി.എഫിന്റെ പി.മോഹൻരാജിന് 35423 […]