video
play-sharp-fill

ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് കാട്ടാന തകര്‍ത്തു: പ്രസിഡന്റും കുടുംബവും ഓടി രക്ഷപ്പെട്ടു:മണ്ണും കമ്പും ഉപയോഗിച്ചു നിര്‍മ്മിച്ച വീട്ടിലാണ് പ്രസിഡന്റ് താമസിച്ചിരുന്നത്.

  ഇടമലക്കുടി: ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടു കാട്ടാന തകര്‍ത്തു. പ്രസിഡന്റ് ഈശ്വരിയും ഭര്‍ത്താവ് രാജനും ശബ്ദം കേട്ട് മുന്‍ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് ഷെഡ്ഡുകുടിയിലിറങ്ങിയ ഒറ്റയാന്‍ വീടു തകര്‍ത്തത്. പ്രസിഡന്റും ഭര്‍ത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. […]

പത്തനംതിട്ട കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ ; രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടിച്ചെടുത്തു

കിടങ്ങന്നൂർ: പത്തനംതിട്ട കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടിച്ചെടുത്തു. വിവിധ ജില്ലക്കാരായ ഏഴ് പേരാണ് പിടിയിലായത് . ആലപ്പുഴ മാന്നാർ കയ്യാലയത്ത് തറയിൽ […]

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും:റിപ്പോർട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ഹർജി നൽകിയത്.

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച്‌ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നല്‍കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹേമ കമ്മിറ്റി […]

അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ട് പുതിയ നിയമം; നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ നിയമത്തിന്റെ പിൻബലത്തോടെ ഇല്ലാതാക്കാൻ ഉടൻ നടപടി, വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ട് ​ഗുജറാത്ത് പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിൾ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2024 ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കി. […]

കെ.എസ്.എഫ്.ഇ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച്‌ ഒന്നര കോടിയോളം തട്ടിയെടുത്ത ഗോള്‍ഡ് അപ്രൈസറും കൂട്ടാളികളും അറസ്റ്റിൽ: ചിട്ടിയും പണയവും ഉൾപ്പെടെ കോടികളുടെ ഇടപാട് നടത്തി വരവേയാണ് കുടുങ്ങിയത്.

തിരൂർ: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച്‌ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗോള്‍ഡ് അപ്രൈസർ വളാഞ്ചേരി സ്വദേശി രാജനെ (67) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി […]

‘വാഴക്കുല, വിറക്, പമ്പ് സെറ്റ് ,കസേര തുടങ്ങി സകലതും മോഷണം പോകുന്നത് പതിവായതോടെ നാട്ടുകാർ പോലീസിന് പരാതി നൽകി ; പിന്നാലെ നാട്ടിലെ ‘ മുത്ത്’ പിടിയിലായി

ഇലന്തൂർ: പത്തനംതിട്ടയിൽ വ്യാപകമായി മോഷണം നടത്തിയിരുന്ന യുവാവിനെ ഒടുവിൽ പൊലീസ് പൊക്കി. പത്തനംതിട്ട ഇലന്തൂർ പരിയാരം സ്വദേശി സുജിത്താണ് പിടിയിലായത്. വാഴക്കുലയും, വിറകും, പമ്പ് സെറ്റ്, ഡെസ്ക്, കസേര തുടങ്ങി സകലും മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ പൊലീസിനെ സമീപിച്ചതും പിന്നാലെ […]

നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി! കേസും വഴക്കും ഭീഷണിയും സ്ഥിരം ; സിപിഎം തുമ്പമൺ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട : നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ സിപിഎം തുമ്പമൺ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം പന്തളം ഏരിയ കമ്മറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ […]

26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളില്‍ മോഷ്ടിച്ച് പണയം വെച്ച് തട്ടിപ്പ്; ബാങ്ക് മുൻ മാനേജർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പോലീസ് കണ്ടെത്തല്‍; പകരം ബാങ്കിൽ വെച്ച 26 കിലോ വ്യാജ സ്വർണ്ണം പോലീസ് കസ്റ്റഡിയിലെടുത്തു, ഓൺലൈൻ ട്രേഡിങ്ങിൽ പ്രതിയുടെ ഭാര്യയും പങ്കാളി

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പോലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വർണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചതെന്നും പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ […]

വിദ്യയ്ക്ക് ഗവേഷണം തുടരാം ; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പഠനത്തിന് തടസ്സമില്ലെന്ന് അന്വേഷണ സമിതി ;ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്ഐ നേതാവായ കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂർ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുങ്ങുന്നു. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ […]

സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതരമായി പരിക്കേറ്റു

പാലക്കാട്: പാലക്കാട് ലക്കിടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് […]