പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച്‌ പൊതുവേദിയില്‍ തുറന്നടിച്ച്‌ കൊച്ചി കമ്മിഷണര്‍ സേതുരാമന്‍; ഞെട്ടിക്കുന്ന സത്യം കമ്മീഷണർ തുറന്ന് പറയുമ്പോൾ !

സ്വന്തം ലേഖകൻ തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തുറന്ന് പറഞ്ഞു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണമെന്നും ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമകളാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണുതുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള […]

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ച്‌ വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവില്‍ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയില്‍ രാജുവിന്റെ മകൻ രാജേഷാണ് മരിച്ചത്.

സ്വന്തം ലേഖകൻ ഹരിപ്പാട് : മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലിൽ വീണ് മരിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടയില്‍ മുനമ്പത്ത് അഴീക്കോടിന് സമീപം ആണ് അപകടം നടന്നത്. കള്ളിക്കാട് കൊടുവക്കാട്ടില്‍ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു. വള്ളത്തില്‍ നിന്നും കടലിലേക്ക് വീണ രാജേഷിനെ കണ്ടെത്താനായി വള്ളത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, സ്ഥലത്തെത്തിയ കോസ്റ്റല്‍ പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത

എ. ഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി എം. വി ഗോവിന്ദൻ. അഴിമതിആരോപണം അസംബന്ധം വഴിയേ പോകുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ ഞങ്ങൾ ഉത്തരവാദി അല്ലെന്നുംഎം. വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ബജറ്റില്‍ നിന്നും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.മുഖ്യമന്ത്രിക്കെതിരെയുള്ള ചോദ്യങ്ങൾക്ക് രോഷം കൊണ്ട് ഗോവിന്ദൻ മാസ്റ്റർ കെല്‍ട്രോണ്‍ ആണ് പണം നല്‍കിയത്. ക്യാമറ വിവാദം ഉണ്ടാക്കി പുക മറ സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.എഐ ക്യാമറയിൽ അഴിമതിയുണ്ടായിട്ടില്ല അസമന്തo പറഞ്ഞു പരത്തരുതെന്നും എം വി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. […]

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മീഡിയവണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍. പത്ത് വര്‍ഷത്തേയ്ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ലൈസന്‍സ് പുതുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തുവിട്ടു. ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്ന് ഏപ്രില്‍ അഞ്ചിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 31-നാണ് മീഡിയവണിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്. […]

കോട്ടയം ചുങ്കത്ത് ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മൊബൈൽ ഫോണ്‍ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില പാലത്തൊട്ടിയിൽ വീട്ടിൽ ബാലകൃഷ്ണൻ (ബാലു 70) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫെബ്രുവരി മാസം 19- തീയതി കോട്ടയം ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ഷോപ്പിൽ നിന്നും ഉടമയുടെ 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ […]

മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു..! തടയാനെത്തിയ സ​ഹോ​ദ​രന്റെ അടിയേറ്റ് ​യുവാ​വ് കൊ​ല്ല​പ്പെ​ട്ടു..! സുഹൃത്തിന് പരിക്ക്

സ്വന്തം ലേഖകൻ വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കി. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ജയചന്ദ്രൻ ഇയാളുടെ ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ രാമകൃഷ്ണൻ ഇത് തടഞ്ഞു. തുടർന്ന് ഇയാളെ മുളവടി വച്ച് മർദിക്കുകയായിരുന്നു. […]

കൂട്ടിലടയ്ക്കാനാകില്ല… അരിക്കൊമ്പന്‍ പറമ്പിക്കുളത്തേയ്ക്ക് തന്നെ; ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി; ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാം…!

സ്വന്തം ലേഖിക കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി. ആനയെ ഒരാഴ്‌ചയ്ക്കുള്ളില്‍ മാറ്റണം. ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എല്‍ എ കെ ബാബു സമര്‍പ്പിച്ച പുനപരിശോധനാ ഹ‌ര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാകില്ല. ആനയെ മാറ്റേണ്ടത് അനിവാര്യമാണ്. അരിക്കൊന്നെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല, മറിച്ച്‌ വിദഗ്ദ സമിതിയുടെ നി‌ര്‍ദേശമാണ്. അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത്. ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് […]

ആശാ ജീവനക്കാരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധം; ആശാ ജീവനക്കാര്‍ മന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തും

സ്വന്തം ലേഖിക തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും. ആശാ ജീവനക്കാരെ 62 വയസില്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ആശാ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനും ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ജി. ശര്‍മയും അറിയിച്ചു. 2020 ല്‍ ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 65 വയസായി നിശ്ചയിച്ച ബംഗാളില്‍ അവര്‍ക്ക് 3 ലക്ഷം രൂപ ആശ്വാസധനം നല്‍കുന്നുണ്ട്. കേരളത്തിലും […]

മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ ചങ്ങനാശേരി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി

സ്വന്തം ലേഖിക മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി. ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ട പരിഹാരം ലഭിച്ചത്. ഡിസ്‌പ്ലേ തകരാറിലായ മൊബൈല്‍ നന്നാക്കാനായി തിരൂരിലെ ഒരു കടയില്‍ റഹീസ് ഏല്‍പിച്ചിരുന്നു. ഫോണ്‍ നന്നാക്കാനായി 2,200 രൂപയും കടയുടമ ഈടാക്കി. പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ മാറ്റിയ ശേഷവും ഡിസ്പ്ലേ ശരിയാകാത്തതിനാല്‍ വീണ്ടും […]

ഓട്ടോയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം; പട്രോളിംഗിനിടെ യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖിക കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടില്‍ അനീഷ് ( 30)നെയാണ് 22 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്. കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും കരുവാരക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്. ഓട്ടോയുടെ പിന്‍സീറ്റിന്‍റെ പിന്നിലുള്ള രഹസ്യഅറയില്‍ നിന്നാണ് 22 കുപ്പി വിദേശ മദ്യം കണ്ടെടുത്തത്. പ്രിവന്‍റീവ് ഓഫീസര്‍, എക്സൈസ് ഓഫീസര്‍മാരായ കെ. അരുണ്‍, പി. ഷബീര്‍അലി, സുനില്‍കുമാര്‍, അമിത്, രജനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.