video
play-sharp-fill

മൂക്കറ്റം തിന്നിട്ട് പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; എറണാകുളത്തു നിന്നെത്തിയ സ്ത്രീകളടങ്ങുന്ന വിനോദ യാത്രാസംഘം പാലായിലെ തട്ടുകടയിൽ നിന്നും പൊറോട്ടായും, ദോശയും, 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയുമടക്കം കഴിച്ചു; പണം ചോദിച്ചതോടെ ബീഫ് കറി മോശമായി; സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച വനിതാ എഎസ്ഐയ്ക്ക് നേരേ അസഭ്യവർഷവും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കലും; സംഘത്തിലെ സ്ത്രീകളടക്കമുള്ളവർ മൂക്കറ്റം കള്ളിൽ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി വനിതാ എഎസ്ഐ

പാലാ: തട്ടുകടയിൽ നിന്നും മൂക്കറ്റം തിന്നിട്ട് പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയതോടെ കടക്കാർക്കും , പോലീസിനും, നാട്ടുകാർക്കും നേരേ അസഭ്യവർഷവുമായി എറണാകുളത്തു നിന്നെത്തിയ സ്ത്രീകളടങ്ങുന്ന വിനോദസംഘം. പാലായിലെ തട്ടുകടയിൽ നിന്നും പൊറോട്ടയും ദോശയും 8 ബീഫ് ഫ്രൈയും 2 ബീഫ് […]

ഈ ഫോട്ടോയിൽ കാണുന്ന ജോഫി എന്നയാളെ ഇന്ന് 3 മണി മുതൽ കാണാനില്ല; കറുത്ത കളർ ടീഷർട്ടും ആകാശനീല കളർ ജീൻസുമാണ് വേഷം; തലമുടി ബോബ് ചെയ്തിരിക്കുന്നു; ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ 9497987076, 04828 202800 എന്നീ നമ്പറിലോ അറിയിക്കുക

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ജോഫി (38) എന്നയാളെ ഇന്ന് (03/04/2025) ഉച്ചകഴിഞ്ഞ് 3 മുതൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും കാണാതായി.കീരംചിറ വീട്ടിൽ ടോണി ജോസഫിന്റെ ഭാര്യയാണ്. കാണാതാകുമ്പോൾ കറുത്ത കളർ ടീഷർട്ടും ആകാശനീല കളർ ജീൻസുമാണ് ധരിച്ചിരുന്നത്. സ്വർണാഭാരണങ്ങൾ ധരിച്ചിട്ടില്ല. […]

ഓപ്പറേഷന്‍ ഡി-ഹണ്ട് : സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് ; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1990 പേരെ പരിശോധിച്ചു ; 77 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ രണ്ട്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1990 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 പേരാണ് അറസ്റ്റിലായത്. […]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 44 ലക്ഷത്തിലധികം രൂപയും 17 കിലോ ആഭരണങ്ങളും പൊലീസ് പിടികൂടി

കണ്ണൂർ: രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി. സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തലശ്ശേരിയിലാണ് സംഭവം. ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 44 ലക്ഷത്തിലധികം […]

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സൗഹൃദവുമാകണം; ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്‌ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ […]

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലെത്തിയ പത്താം ക്ലാസുകാരി ഏട്ടു മാസം ഗർഭിണി; പീഡന വിവരം വീട്ടുകാർ മറച്ചുവെച്ചു; ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം ചെമ്പറക്കിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അയൽവാസിയായ 55 കാരൻ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെൺകുട്ടി ഏട്ടു മാസം ഗർഭിണിയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം വീട്ടുകാർ മറച്ചുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് […]

ഐബി ഉദ്യോ​ഗസ്ഥയുടെ മരണം: വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്, കുറ്റാരോപിതനായ സഹപ്രവർത്തകന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. ഗർഭഛിദ്രം നടത്തിയതായി […]

നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് തുടക്കമിട്ട് മുന്നണികൾ: എൽ ഡി എഫിന് അഭിമാന പോരാട്ടം: യുഡിഎഫിന് വെല്ലുവിളി.

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക‍ടന്നതോടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. പിവി അന്‍വര്‍ പുറത്തുപോയ നിലമ്പൂര്‍ നിലനിര്‍ത്തുകയെന്നത് ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമാണെങ്കില്‍ യുഡിഎഫിന് അതൊരു വെല്ലുവിളിയാണ്. ഇടതുപക്ഷ ചേരിവിട്ട് പുറത്തുചാടിയ പിവി അന്‍വര്‍ രാജിവച്ച നിലമ്പൂര്‍ സീറ്റ് തിരിച്ചുപിടിക്കേണ്ടത് […]

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി; അഭിമാനമായി തിരുവനന്തപുരം റീജണല്‍ കാൻസർ സെന്റർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജണല്‍ കാൻസർ സെന്ററില്‍ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ മൂന്നുവയസ്സുകാരന് റോബോട്ടിക് സർജറി നടത്തിയത്.   ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ […]

ഇനി കടലിനടിയിലെ കാഴ്ചകൾ കണ്ടൊരു യാത്ര

മുംബൈ: മുംബൈയില്‍ നിന്ന് ദുബായിലേക്ക് കടലിനടിയിലൂടെ ട്രെയിനില്‍ യാത്ര സാധ്യമായേക്കുമെന്ന് റിപ്പോർട്ട്‌. കേൾക്കുമ്പോൾ രസമുള്ള യാത്ര സാധ്യമായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമാകുന്നതിനൊപ്പം ഗള്‍ഫിലേക്ക് പുതിയൊരു യാത്രാമാര്‍ഗം കൂടി ലഭിക്കും.1000 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ കടലിനടിയിലൂടെ കുതിക്കുക. 2000 കിലോമീറ്ററാണ് റെയില്‍ […]