Spread the love

ലക്നൗ:ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാര്‍ത്ഥി ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

അധ്യാപിക ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പിന്നാലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ആയിരുന്നു. വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം.സംഭവത്തിൽ 17 കാരനായ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു.

നിരവധി തവണ ശാസിച്ചിട്ടും 12 വിദ്യാർഥി അധ്യാപകയുടെ പിന്നാലെ ശല്യമായി തുടർന്നു. പേരന്‍റ് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥിയുടെ അമ്മയോട് അധ്യാപിക വിഷയം പരാതിപ്പെട്ടിരുന്നു. കുട്ടിയുടെ പെരുമാറ്റം ശരിയല്ലെന്നും നിയന്ത്രിക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ഇത്തരം പ്രവൃത്തി മകന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് അമ്മ ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ വിദ്യാർഥിയുടെ ശല്യം തുടർന്നു. ഒടുവിൽ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ മനംനൊന്ത് അധ്യാപിക രാജിവച്ച് മറ്റൊരു സ്കൂളിലേക്ക് മാറി.

എന്നാൽ പ്രതി പുതിയ ജോലിസ്ഥലം കണ്ടെത്തി അധ്യാപികയെ പിന്തുടരുന്നത് തുടരുകയും ചെയ്തു. അധ്യാപികയോട് ലൈംഗിക താൽപ്പര്യത്തോടെ പ്രതി സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 26ന്, ജോലിക്ക് പോകുന്ന വഴി വിദ്യാർത്ഥി അധ്യാപികയെ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് രണ്ട് ചുണ്ടുകളും മുറിച്ചുമാറ്റി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അധ്യാപിക ഗുരുതവാസ്ഥയിൽ ചികിത്സയിലാണ്.

ഇവരുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവുള്ള പ്രതിയെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.