മീൻ പിടയ്ക്കുന്നില്ലെന്നാരോപിച്ച് മീൻ വിൽപ്പനക്കാരിയെ മർദ്ദിച്ചു ; പ്രതി പിടിയിൽ
എറണാകുളം : മുളന്തുരുത്തിയില് പെടയ്ക്കുന്ന മീന് കിട്ടിയില്ലെന്ന് പറഞ്ഞ് മീന് വില്പ്പനക്കാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തില് മുളന്തുരുത്തി സ്വദേശിയായ സാബു എന്നയാളെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് മുളന്തുരുത്തി പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത സാബു കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാര് പറയുന്നു. പതിവുപോലെ മദ്യപിച്ചെത്തിയ ഇയാള് മീന് വില്പ്പനക്കാരിക്കടുത്തെത്തി മീന് പിടയ്ക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആക്ഷേപിച്ചു. പിന്നീട് പിടയ്ക്കുന്ന മീന് ഇല്ലാതെ നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച് ഇയാള് ക്ഷുഭിതനാകുകയും സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇയാള് സ്ത്രീയുടെ മീന് പാത്രം വലിച്ചെറിഞ്ഞു.