അയഡിന്റെ കുറുണ്ടോ ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ആവഗണിക്കരുത്
തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്ന ഒരു അവശ്യ ധാതുവാണ് അയഡിൻ. ആഗോളതലത്തിൽ നിരവധി പേരിൽ അയഡിന്റെ കുറവ് കണ്ട് വരുന്നു. തൈറോയ്ഡ് ഹോർമോൺ കോശവളർച്ച നിയന്ത്രിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയോഡിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങൾ ആണ് ഹൈപോതെറോയ്ഡിസം. ഊർജസ്വലത ഇല്ലായ്മ, ഡിപ്രഷൻ, ഉത്കണ്ഠ, ക്ഷീണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേട് എന്നിവ മറ്റു ചില രോഗലക്ഷണങ്ങളാണ്. അയഡിൻ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന രോഗമാണ് ഗോയിറ്റർ. […]