video
play-sharp-fill

സ്ത്രീകളിൽ പരിശോധന കർശനമാക്കാത്തത് കുറ്റകൃത്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു; സംസ്ഥാനത്ത് ലഹരി കടത്തിനായി സ്ത്രീകളെ മുൻനിരയിലാക്കി പ്രവർത്തിക്കുന്ന സംഘങ്ങൾ ശക്തം; 2024ൽ 21നും 31നും ഇടയിലുള്ള 40 ലധികം യുവതികളാണ് ലഹരി കടത്തിന് പിടിയിലായത്; വനിതാ പോലീസുകാരുടെ കുറവ് ലഹരി കടത്താൻ സ്ത്രീകളെ ഉപയോഗിക്കുന്നതിന്റെ എണ്ണവും കൂട്ടുന്നു

കൊച്ചി: ലഹരിക്കടത്തിനായി സ്ത്രീകളെ മുന്‍നിരയിലാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നിരീക്ഷണം കടുപ്പിച്ച സാഹചര്യത്തില്‍, വനിതാ പൊലീസുകാരുടെ കുറവ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു. 2024 21നും 31നും ഇടയിലുള്ള 40 ലധികം യുവതികളാണ് ലഹരിക്കടത്തിന് പിടിയിലായത്. കൊച്ചിയിലാണ് ഇത്തരത്തിലുള്ള […]

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സുകാന്ത് യുവതികളെ പ്രണയച്ചതിയില്‍ വീഴ്ത്തുന്ന സൈക്കോ: കൂടുതൽ വിവരങ്ങൾ പുറത്ത്: ഇയാളെ സർവീസിൽ നിന്ന് പുറത്താക്കാൻ നീക്കം

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ടക്കാരിയുടെ മരണത്തിലേക്ക് നയിച്ചത് സുകാന്തിന്റെ ഒഴിവാക്കലായിരുന്നു. സാമ്പത്തികമായി സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നു. ഇതിനൊപ്പം ലൈംഗീകമായും പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് […]

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 2 മാസ അവധിക്കാല ക്ലാസ് ആരംഭിച്ചു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ രണ്ടു മാസ അവധിക്കാല ക്ലാസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ ‘ പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി […]

മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സിനിമ സംവിധായകൻ അറസ്റ്റില്‍.

ഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സംവിധായകനാണ് പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മാര്‍ച്ച്‌ 6നാണ് […]

പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ എടുത്തു വായിക്കാം; കോട്ടയം പാലാ അൽഫോൻസാ കോളേജിന്റെ ലൈബ്രറി ആഴ്ചയിലൊരു ദിവസം പൊതുജനങ്ങൾക്കായി തുറക്കുന്നു; എല്ലാം ശനിയാഴ്ചകളിലും രാവിലെ 8 30 മുതൽ വൈകിട്ട് 5 30 വരെയാണ് സൗകര്യം

പാലാ:  പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളജ് ലൈബ്രറിയിലെത്തി പുസ്തകങ്ങൾ എടുത്തു വായിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സൗകര്യം. ഇതിനായി അംഗത്വമെടുക്കേണ്ടതില്ല.പുസ്തകങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല. 2 നിലകളിലായി 20,000 ചതുരശ്ര അടി സ്ഥലത്തു […]

എമ്പുരാനിൽ മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ: ഒരു പ്രേക്ഷകൻ പോലും തിരിച്ചറിഞ്ഞില്ല.

കൊച്ചി: എമ്പുരാനില്‍ പ്രണവ് മോഹൻലാലോ? നെറ്റി ചുളിക്കേണ്ട മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാല്‍ പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി എമ്പുരാൻ്റെ അണിയറപ്രവർത്തകർ. പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ആ രഹസ്യം വെളിപ്പെടുത്തിയത്. അതേസമയം സിനിമ കണ്ട് ഒരു പ്രേക്ഷകൻ പോലും അത് […]

തദ്ദേശസ്ഥാപനങ്ങൾക്കു മുന്നിൽ യുഡിഎഫ് രാപ്പകൽ സമരം: മാർച്ച് 4 – ന് വൈകുന്നേരം 4 മുതൽ : കോട്ടയത്ത് 50000 യു.ഡി.എഫ് പ്രവർത്തകർ പങ്കാളികളാകും

കോട്ടയം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന രാപ്പകൽ സമരത്തിൽ ജില്ലയിൽ അമ്പതിനായിരം യു.ഡി.എഫ് പ്രവർത്തകർ ഭാഗമാകും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുമ്പിൽ ഏപ്രിൽ നാലിന് വൈകുന്നേരം 4 ന് […]

സിപി എമ്മിൽ അടിസ്ഥാന ജനവിഭാഗം പാർട്ടിയിൽ നിന്നകന്നു: പാർട്ടി വലിയ തകർച്ചയിലേക്ക് നീങ്ങുന്നു: തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പാർട്ടിക്ക് വീഴ്ച സംഭവിച്ചു: പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോർട്ടില്‍ സ്വയംവിമർശനം

മധുര: രാജ്യത്ത് പാർട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോർട്ടില്‍ സ്വയംവിമർശനം. പാർട്ടിയുടെ അടിത്തറയില്‍ ഗുരുതരമായ വിള്ളലുണ്ടായെന്നും കേരളത്തിലൊഴികെ രാജ്യത്ത് മറ്റെല്ലായിടങ്ങളിലും പാർട്ടി തകർന്നടിഞ്ഞെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റ്ബ്യൂറോ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. തിരഞ്ഞെടുപ്പു […]

കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ ഭാഗത്തേക്കുള്ള കൊഞ്ചുമട – പള്ളിക്കായൽ റോഡ് റീടാറിംഗ് പൂർത്തിയായി

കുമരകം :പഞ്ചായത്ത് നസ്രത്ത് വാർഡിലെ കൊഞ്ചുമട പള്ളിക്കായൽ റോഡിന്റ റീടാറിങ്ങ് വർക്ക് പൂർത്തിയാക്കി. കുമരകത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ നാലുപങ്ക് ബോട്ട് ടെർമിനൽ ഭാഗത്തേക്കും ഇവിടെയുള്ള നിരവധി പാടശേഖരങ്ങളിലേക്കും എത്തുന്ന നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ റോഡ്. ടാറിംഗ് ഇളകി […]

നടുറോഡിൽ ഭാര്യയുടെ റീൽസ് ചിത്രീകരണം: പണി കിട്ടിയത് പോലീസുകാരനായ ഭർത്താവിന്: ട്രാഫിക് ലൈറ്റുകളില്‍ പച്ച തെളിഞ്ഞപ്പോഴാണ് വാഹനങ്ങള്‍ തടഞ്ഞു നിർത്തിയുള്ള റീല്‍സ് ചിത്രീകരണം.

ചണ്ഡിഗഡ്: നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് ഡാൻസ് റീല്‍ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി. ചണ്ഡിഗഡിലാണ് സംഭവം. സെക്ടർ 20-ലെ ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ റീല്‍സ് അഭ്യാസം നടത്തിയത്. വീഡിയോ വൈറലായതോടെ കോണ്‍സ്റ്റബിളായ ഭർത്താവിന്റെ ജോലി തെറിച്ചു. […]