play-sharp-fill

ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ റെയിൽവേ സ്റ്റേഷനിലെത്തി മൊബൈൽ മോഷണം ; ത്രിപുര സ്വദേശിയായ മോഷ്ടാവിനെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം  : റെയിൽവേ സ്റ്റേഷനിൽ  അയ്യപ്പന്മാരുടെ വേഷം ധരിച്ചെത്തി മൊബൈല്‍ മോഷ്ടിച്ച അന്യസംസ്ഥാന സ്വദേശിയെ പിടികൂടി കോട്ടയം റെയില്‍വേ പൊലീസ്. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറില്‍ രഞ്ജിത്ത് നാഥി (50) നെയാണ് കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ് ഐ റെജി പി ജോസഫ് ആർ പി എഫ് എസ് ഐ എൻ എസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്. ജനുവരി മുന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആന്ധ്ര സ്വദേശിയായ അയ്യപ്പന്മാരുടെ മൊബൈല്‍ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയെ […]

ഭാര്യയും കുഞ്ഞുമായി ബൈക്കിൽ വരുമ്പോൾ നടുറോഡിൽ വച്ച് പടക്കം പൊട്ടിക്കുകയും ഭാര്യയെ തെറി പറയുകയും ചെയ്തു ; ചോദ്യം ചെയ്തതോടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മണ്ണുപുരയിടം  ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് നടുവിലേടത്ത് വീട്ടിൽ നൗഫൽ.എൻ (27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ ഭാര്യയും കുഞ്ഞുമായി ബൈക്കിൽ പോവുകയായിരുന്ന കങ്ങഴ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും കുടുംബവും വരുന്ന സമയത്ത് ഇവർ റോഡിൽ പടക്കം പൊട്ടിക്കുന്നത് കണ്ട് യുവാവ് ബൈക്ക് നിർത്തുകയായിരുന്നു. ഇതു കണ്ട ഇവർ യുവാവിന്റെ […]

സി പി ഐ എമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പാമ്പാടിയിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ…

കോട്ടയം : പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച (05.01.2024) ഉച്ചയ്ക്ക് രണ്ടു മണി മുതൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയത്ത് നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ R.I.Tഎൻജിനീയറിങ് കോളേജ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പങ്ങട ജംഗ്ഷൻ, ആനിവേലി ജംഗ്ഷൻ, റബ്ബർ ഫാക്ടറി ജംഗ്ഷൻ, എസ്.എച്ച് കുരിശുപള്ളി ജംഗ്ഷൻ, ഓലിയ്ക്കപ്പടി, ചെന്നാമറ്റം, പാനാപ്പള്ളി, വട്ടുകളം കൂടി 12-ാം മൈൽ ഭാഗത്ത് എത്തി പോകേണ്ടതാണ്. പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചേന്നംപള്ളിയിൽ നിന്ന് തിരിഞ്ഞ് ഓർവയൽ, മുളേക്കുന്ന്, കുറ്റിയ്ക്കൽ ബാങ്ക് പടി, […]

നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് പുല്ലുഭാഗം തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ  മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും  നാടുകടത്തിയത് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിൽ ടി.ഗോപിയെ ഒരു വർഷത്തേക്കും, മാത്യൂസ് റോയിയെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. അഖിൽ ടി.ഗോപിക്ക് കുമരകം, കോട്ടയം വെസ്റ്റ്, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ഗോവയിൽ ഉല്ലാസ യാത്രയിൽ; സംഘത്തിൽ എച്ച്ഡിഎസ് ജീവനക്കാരും; ഉല്ലാസയാത്ര സ്പോൺസർ ചെയ്തത് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയെന്ന് സൂചന; മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന പാവങ്ങൾ പെരുവഴിയിൽ; നൂറോളം ജീവനക്കാരുമായി ഉല്ലാസയാത്ര നടത്തുന്നത് സർക്കാർ “കേരളശ്രീ”പുരസ്കാരം നൽകി ആദരിച്ച ഡോക്ടർ

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കാർഡിയോതൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ഗോവയിൽ ഉല്ലാസയാത്ര നടത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക് വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും, നേഴ്സുമാരും, എച്ച്ഡിഎസ് ജീവനക്കാരുമടക്കം നൂറോളം പേരാണ് ഗോവയിലേക്ക് ഉല്ലാസയാത്ര പോയിരിക്കുന്നത്. ഉല്ലാസയാത്ര സ്പോൺസർ ചെയ്തത് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ താൽക്കാലിക ജീവനക്കാരടക്കം ടൂർ പോയ സംഘത്തിൽ […]

കുമരകം ഗവൺമെന്റ് വി എച്ച് എസ് എസ്, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ “ജലം ജീവിതം” തെരുവുനാടകം അവതരിപ്പിച്ചു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ തെരുവു നാടകം സംഘടിപ്പിച്ചു. ജലം ജീവിതം എന്ന വിഷയം ആധാരമാക്കി സംസ്ഥാന എൻ എസ് എസ് സെൽ, വി എച് എസ് ഈ വിഭാഗം, അമൃത 2 പദ്ധതി, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ സംയുക്ത രചിച്ച നാടകമാണ് അവതരിപ്പിച്ചത്. ജല വിഭവ സംഭരണം, ജലമലിനീകരണം, ജീവജലം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള നാടകം കുട്ടികൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് ബസ്റ്റാൻഡിൽ കൂടിയ ആയിരക്കണക്കിന് ആളുകൾക്ക് ഇഷ്ടപ്പെട്ടു. […]

കോട്ടയം ജില്ലയിൽ നാളെ (04/ 01 /2025) കിടങ്ങൂർ, തൃക്കൊടിത്താനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (04/ 01 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറിഡം, പാറെപീടിക എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (04/01/25 ) രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. നാളെ (04.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , ശാസ്താ അമ്പലം , പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:30 വരെയും പള്ളിപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി […]

നാട്ടുകാരുടെ ജീവനെടുക്കുന്ന സ്വകാര്യ ബസുകൾ; കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം കൊടുംവളവിൽ റോങ് സൈഡിലൂടെ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ ; തലനാരിഴ്ക്ക് രക്ഷപ്പെട്ട് കാർ ഡ്രൈവർ; അപകടകരമായ രീതിയിൽ റോങ് സൈഡിലൂടെ കടന്നുവന്നത് കോട്ടയം പാമ്പാടി റൂട്ടിൽ ഓടുന്ന ടിഎൻഎസ് ബസ്

കോട്ടയം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം അപകടകരമായി കൊടും വളവിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ മടുക്കാനി ഭാഗത്ത് ഗതാഗത കുരുക്കിൽ കുടുങ്ങി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും വാഹനങ്ങൾ തിങ്ങി നിറഞ്ഞ് കിടക്കുകയായിരുന്നുമറുഭാഗത്ത് റോങ് സൈഡിലൂടെ അമിതവേഗതയിൽ കയറി വരുകയായിരുന്നു പാമ്പാടി കോട്ടയം റൂട്ടിലോടുന്ന ടിഎൻഎസ് ബസ്. കൊടുംവളവിൽ അമിതവേഗതയിൽ റോങ് സൈഡിലൂടെ ബസ് വരുന്നത് കണ്ട് കാർ നിർത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ ആയിരുന്നു സംഭവം ഒടുവിൽ റോങ് സൈഡിലൂടെ കടന്നുവന്ന ബസ് […]

ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെ ഇന്നലെ (03/01/2025) മുതൽ കാണ്മാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക 8921424497,6282206687

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെ ഇന്നലെ (03/01/2025) മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക 8921424497,6282206687

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കാനൊരുക്കി പ്രിസണേഴ്സ് സെൽ ; ഉദ്ഘാടനം ശനിയാഴ്ച 

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് സെൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരേയും, മറ്റു ജയിലുകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി പാർപ്പിക്കുന്ന തടവുകാരേയും കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വരുമ്പോൾ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ അഡ്മിറ്റ് ചെയ്യാതെ ചികിത്സിക്കാൻ ഉള്ള സൗകര്യവുമായാണ് വാർഡ്‌ തുറക്കുന്നത്. അഞ്ച് പ്രതികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകുവാൻ തരത്തിലുള്ള 2 സെൽ […]