video
play-sharp-fill

കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ വഴികളെല്ലാം അടച്ച്, ഗതാഗതക്കുരുക്കിലേയ്ക്ക് വഴികളെ തള്ളി കഞ്ഞിക്കുഴി റബർ ബോർഡ് റോഡിലെ മേൽപ്പാലം ഇടിഞ്ഞു താണു. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള റോഡാണ് ഇടിഞ്ഞു താണത്. ഇതോടെ കഞ്ഞിക്കുഴിയിലേയ്ക്കുള്ള രണ്ടു വഴികളും അടഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ലോഗോസ് – കഞ്ഞിക്കുഴിയിലേയ്ക്കുള്ള മദർതേരേസ റോഡ് ഇടിഞ്ഞു താണത്. ഇതിനു സമീപത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ട്. ഇവിടെ റോഡിൽ ഓട നിർമ്മിക്കുന്നതിനായി പൈലിംഗ് നടക്കുന്നുണ്ട്. ഈ പൈലിംഗിന്റെ ആഘാതത്തെ തുടർന്നു റോഡ് ഇടിഞ്ഞു […]

ഏറ്റുമാനൂർ മാർക്കറ്റിൽ വ്യവസായത്തിന്റെ മറവിൽ അനധികൃത പണമിടപാട് നടക്കുന്നതായി ആരോപണം.

ശ്രീകുമാർ കോട്ടയം: ഏറ്റുമാനൂരിൽ ഉണക്കമീൻ വ്യവസായത്തിന്റെ മറവിൽ പത്താംകളം എന്ന പലിശ ബിസിനസ് നടക്കുന്നു. ചിട്ടിയെന്ന പേരിലാണ് ചെറുകിട വ്യവസായികളെ പിഴിയുന്ന പത്താംകളവുമായി ബ്‌ളേഡ്സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് തൊണ്ണൂറായിരം നൽകി 10 ദിവസം കൊണ്ട് ഒരുലക്ഷം രൂപ തിരിച്ചു വാങ്ങിക്കുന്ന പണമിടപാടാണ് പത്താംകളം . ഭീമമായ പലിശയ്ക്കു പണം അടിച്ചേൽപിച്ചു നിരവധിയാൾക്കാരുടെ സ്വത്തുക്കളും വസ്തുക്കളും ഒരുപലിശക്കാരൻകൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. മാർക്കറ്റിനുള്ളിലെ വ്യവസായികൾക്ക് ചിട്ടിയെന്ന പേരിൽ പണം നൽകി അതിന്റെ ദിവസപിരിവിനായി അന്യസംസ്ഥാനക്കാരുൾപടെയുള്ള ഗുണ്ടാസംഘവും മാർക്കറ്റിൽ വിലസുന്നു. മാർക്കറ്റിനുള്ളിലെ പലിശക്കാരന്റെ സ്ഥാപനത്തിൽ പകൽസമയങ്ങളിൽ പോലും മദ്യസേവയും […]

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ എം.വി.ഐയെ ഇടിച്ചിട്ടു

സ്വന്തം ലേഖകൻ കോട്ടയം: വാഹന പരിശോധനയ്ക്കായി കൈകാട്ടിയ എം.വി.ഐയെ ഓട്ടോറിക്ഷ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ എം.വി.ഐയ്ക്ക് പരിക്കേറ്റു. അമിത വേഗത്തിൽ പരിശോധന വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പിക്കപ്പ് വാനിലും ഇടിച്ചു. അപകടത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി ജയചന്ദ്രനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പാമ്പാടി കാളച്ചന്തയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു ജയചന്ദ്രൻ. ഈ സമയം കെ.കെ റോഡിൽ പൊൻകുന്നം ഭാഗത്തു നിന്നു വരികയായിരുന്നു ഓട്ടോറിക്ഷ. ഇദ്ദേഹം കൈകാട്ടിയെങ്കിലും വാഹനം […]

നാട്ടകം ബാങ്കിന്റെ കാർഷിക സേവന കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ നാട്ടകം: 3839 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ സിമന്റ് കവല ശാഖയിൽ ആരംഭിച്ച കാർഷിക സേവന കേന്ദ്രം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എം.ബിനോയ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗം ബി.ശശികുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.ആർ ചന്ദ്രബാബു, ടി.സി ബിനോയ്, ഭരണസമിതി അംഗങ്ങളായ പി.എം ജെയിംസ്, വി.കെ സാബു, സജി നൈനാൻ, രാജു ജോൺ, ടി.ആർ കൃഷ്ണൻകുട്ടി, കെ.കെ വിജയൻ, […]

ചുഴലിക്കാറ്റിൽ ഒഴുകിപ്പോയത് രണ്ടു കോടി

സ്വന്തം ലേഖകൻ കോട്ടയം: കനത്തമഴയിലും ചുഴലിക്കാറ്റിലും ഇടിയിലും മിന്നലിലും കോട്ടയത്ത് ഒഴുകിപ്പോയത് രണ്ടു കോടിയിലധികം രൂപ. വീടുകളും കെട്ടിടങ്ങളും മരങ്ങളും കൃഷിയും വൻ തോതിൽ നശിച്ചതോടെ നഗരത്തിന്റെ ഒരു ഭാഗം തന്നെ തകർന്നു തരിപ്പണമായി. മൂന്ന് വില്ലേജുകളിലായി 300 ഓളം വീടുകൾ തകർന്നു. നാല് വൈദ്യുതി സെക്ഷനുകളിലായി 107 വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. ആയിരത്തോളം മരങ്ങളും കടപുഴകി വീണു. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പായിക്കാട്, വേളൂർ, കോട്ടയം, അയ്മനം വില്ലേജുകളിലാണ് ഏറെ നഷ്ടം. നഗരസഭയുടെ 9,10,11,12,50,51,52 വാർഡുകളിലും വാരിശേരി, ചുങ്കം, പുല്ലരിക്കുന്ന്, […]

കേരള ഗണക മഹാസഭ വനിത – യുവജനവേദി സംസ്ഥാന സമ്മേളനം കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗണക മഹാസഭ വനിതവേദി യുവജനവേദി സംസ്ഥാന സമ്മേളനം മെയ് 20 ഞായറാഴ്ച കോട്ടയത്ത് നടക്കും. വനിത വേദിയുടെ സമ്മേളനം തിരുനക്കര ക്ഷേത്ര ഓഡിറ്റോറിയത്തിലും, യുവജന വേദിയുടേത് തിരുനക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. യുവജന വേദി സമ്മേളനം നടക്കുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകൻ നഗറിൽ രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ പതാക ഉയർത്തും. തുടർന്ന് പ്രതിനിധി രജിസ്‌ട്രേഷനും ഇവിടെ നടക്കും. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപത്ത് നിന്ന് 9.30 ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് […]

കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

സ്വന്തം ലേഖകൻ കോട്ടയം: പൊതുവിദ്യാഭ്യാസയ്ഞത്തിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ ആദ്യമായി ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന കാരാപ്പുഴ ഗവ ഹയർസെക്കണ്ടറിസ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17്ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും. രാവിലെ 10.30ന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ ഡോ.പി ആർ സോന അദ്ധ്യക്ഷയായിരിക്കും. മുൻ എം എൽ എ വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഹൈടെക് പ്രോജക്ട് സമർപ്പണം നഗരസഭാ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ ലില്ലിക്കുട്ടിമാമ്മന് നൽകി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദുസന്തോഷ്‌കുമാർ നിർവ്വഹിക്കും.നഗരസഭാംഗങ്ങളായ സിഎൻ സത്യനേശൻ,,അഡ്വ പിഎസ്അഭിഷേക്,സനൽകാണക്കാലി, ജ്യോതി […]

കനത്ത കാറ്റും മഴയും: കോട്ടയത്ത് വൻ നാശം; പന്ത്രണ്ട് വീടുകൾ തകർന്നു തരിപ്പണമായി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത കാറ്റിലും മഴയിലും കോട്ടയം നഗരത്തിൽ വൻ നാശം. ഇടിയും മിന്നലും അതിവേഗത്തിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാൾക്കു പരിക്കേറ്റു. മള്ളൂശേരി പ്ലാക്കുഴിയിൽ ജെനി തോമസി (32) നാണ് പരിക്കേറ്റത്. വീടിനു മുകളിൽ മരം വീണപ്പോൾ, മേൽക്കൂര തകർന്ന് ഇയാളുടെ തലയിൽ ഫാൻ പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരപരിധിയിൽ മാത്രം മുപ്പതിലേറെ വീടുകൾക്കു നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ചുങ്കം മള്ളൂശേരി മേഖലയിൽ 12 വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. മിക്ക വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോയി. […]

ശാലിനിയുടെ കൊലപാതകം: ലൈംഗിക തൊഴിലാളിയായ സ്ത്രീയ്ക്ക് ജീവപര്യന്തവും പത്തു വർഷം തടവും

ക്രൈം ഡെസ്‌ക് കോട്ടയം:ലൈംഗിക തൊഴിലാളിയായ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ലൈംഗിക തൊഴിലാളിയ്ക്ക് ജീവപര്യന്തവും, പത്തു വർഷം തടവും 65,000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയും നഗരത്തിലെ ലൈംഗിക തൊഴിലാളിയുമായ രാധയെ(59)യാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.സുരേഷ് കുമാർ ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തം തടവും, 15000 രൂപ പിഴയും. ആസിഡ് ആക്രമണത്തിനു പത്തു വർഷം തടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി ഒൻപത് മാസം പ്രത്യേകം തടവ് അനുഭവിക്കണം. 2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ […]

നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

സ്വന്തം ലേഖകൻ കോട്ടയം:മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദിപുനർസംയോജനപദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത്​ നടത്തിയ നെൽകൃഷി വിളവെടുപ്പ്​ മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന്​ ഐരാറ്റുനട മാധവൻപടി മരിങ്ങാട്ടുച്ചിറയിൽ മന്ത്രി വി.എസ്​.സുനിൽകുമാർ ഉദ്​ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. കോഒാർഡിനേറ്റർ അഡ്വ.​ കെ.അനിൽകുമാർ, കൃഷി കൺവീനർ ഡോ. പുന്നൻ കുര്യൻ വെങ്കടത്ത്​ എന്നിവർ സംസാരിക്കും. നദീപുനർസംയോജനപദ്ധതിയുടെ പ്രധാന വിളവെടുപ്പാണ്​ മീനന്തറയാറി​െൻറ നദീതടപ്രദേശത്തേത്​.  20 വർഷങ്ങളായി തരിശായി കിടന്ന വയലുകളിൽ നെൽകൃഷി പുനരാരംഭിച്ചത്​. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി പാടശേഖരസമിതികൾ വിളിച്ചുചേർത്തും കർഷകരെ […]