play-sharp-fill

അക്ഷരനഗരിയിൽ മലബാർ വിഭവങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ

സ്വന്തംലേഖകൻ കോട്ടയ൦ : ‘നുറുക്കു കോഴി’ എന്നു കേട്ടാൽ കോട്ടയത്തെ ആളുകൾ ഒരു നിമിഷം ചിന്തിക്കും, സംശയിക്കേണ്ട സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കുടുംബശ്രീ കഫേയിലെ പ്രധാന മലബാർ വിഭവമാണ് ‘നുറുക്ക് കോഴി’. മലബാറിന്റെ തനതായ വിഭവങ്ങളും കോട്ടയത്തെ പാരമ്പര്യ രുചി ഭേതങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി അക്ഷര നഗരിയിൽ ശ്രദ്ധേയമാകുകയാണ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ട് .പ്രാദേശിക രുചികളും മലബാർ രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തുന്നത് കുടുംബശ്രീ അംഗങ്ങളായ പതിനൊന്ന് വനിതാ രത്നങ്ങളുടെ നേതൃത്വത്തിലാണ്. ചിക്കൻ […]

കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; കൂട്ടിയിടിച്ചത് ടോറസും പാണ്ടിലോറിയും

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ന് കോടിമത വിൻസർ കാസിലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ലോറി വിൻസർ കാസിലിനു മുന്നിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ ലോറി ടോറസിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിൻ ഓയിൽ പൊട്ടി റോഡിൽ ഒഴുകി. ഇതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാ […]

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ വേളൂർ: മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും സിനിമാ താരം കോട്ടയം പ്രദീപ് നിർവഹിച്ചു. വേളൂർ തുമ്പയിൽ സച്ചിൻ പുറത്തിറക്കിയ ഭക്തിഗാനങ്ങൾ അടങ്ങിയ സി.ഡിയാണ് യോഗത്തിൽ പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. യോഗത്തിൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജയൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് ആർ.തുമ്പയിൽ, വൈസ് പ്രസിഡന്റ് ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.

കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ ധാരണ ലംഘിച്ച് കോൺഗ്രസ്: മുന്നണി മര്യാദ ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പൊട്ടിത്തെറി

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ മുന്നണി മര്യാദ ലംഘിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അവസാന ഒന്നര വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുസ്ലീം ലീഗിനു നൽകാമെന്ന ധാരണയാണ് കോൺഗ്രസ്് അട്ടിമറിച്ചത്. രേഖാമൂലമുള്ള കരാർ പാലിക്കാത്ത കോൺഗ്രസിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നിസഹകരണം ആരംഭിച്ചു. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനും – യു.ഡി.എഫിനും ഇത് കനത്ത തിരിച്ചടിയായി മാറി. യു.ഡി.എഫ് ഭരണം നടത്തുന്ന കോട്ടയം നഗരസഭയിൽ മുസ്ലീംലീഗിന് ഒരു അംഗമാണ് ഉള്ളത്. 47 -ാം വാർഡ് അംഗമായ […]

ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന ‘ഗ്രാമശ്രീ’ അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയതു. വെച്ചൂരിന്റെ തനത് ഉൽപ്പാദന അരി നാടിന്റെ അഭിഭാജ്യമായി മാറുമെന്നും ,കേരളത്തിന് മാതൃകാ പരമായ പ്രവർത്തനമാണ് വെച്ചൂരിൽ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ […]

ഗാന്ധി സ്മൃതി മന്ദിരം ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ

സ്വന്തംലേഖകൻ കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോട്ടയം കോടിമതയില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഓഫീസും ഖാദി ഗവേഷണ വികസന കേന്ദ്രവും ഉള്‍പ്പെടുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ  ശിലാസ്ഥാപന വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 22) രാവിലെ 11.30ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ഖാദിബോര്‍ഡ്  വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. […]

പാലായിൽ ഗാന്ധി സ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകി

സ്വന്തം ലേഖകൻ പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ചു പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് ഗാന്ധി സ്ക്വയർ നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകാരം നൽകിയത്. ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, റോയി ഫ്രാൻസിസ്, ബിജു പാലൂപടവിൽ, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനിയിലുള്ള കോടതി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് […]

കോട്ടയത്ത് മഞ്ഞപ്പിത്തം വർധിക്കുന്നു , ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യവകുപ്പ്..ജനങ്ങൾക്കു ജാഗ്രത നിർദ്ദേശം ..

സ്വന്തംലേഖകൻ കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി രോഗ നിരീക്ഷണ സെൽ റിപോർട്ടുകൾ സൂചിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു. 2017 ൽ 192 പേർക്കും 2018 ൽ 350 പേർക്കും ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചതായി സംശയിക്കുന്നു. ഇതിൽ യഥാക്രമം 33 പേർക്കും 125 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കിടങ്ങൂർ, അതിരമ്പുഴ, എസ് .എച് മൗണ്ട്, കാഞ്ഞിരപ്പള്ളി ചങ്ങനാശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജലത്തിലൂടെ […]

സമഗ്ര മേഖലയിലും അര്‍ത്ഥ പൂര്‍ണ്ണമായ മാറ്റം സാധ്യമാക്കി -മന്ത്രി പി.തിലോത്തമന്‍

സ്വന്തംലേഖകൻ കോട്ടയം : പിന്നിട്ട ആയിരം ദിനങ്ങളില്‍ കേരളത്തിന്റെ സമഗ്ര മേഖലയിലും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍  ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിച്ചും വികസനത്തിന് അടിത്തറ ഒരുക്കിയുമുള്ള പ്രക്രിയക്കാണ് ഈ ദിനങ്ങളില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്.  നടപ്പാക്കിയ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രയോജനകരമാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനും കുടിശിക തീര്‍ത്ത് നല്‍കാനും സാധിച്ചു. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ […]

സംസ്ഥാന സര്‍ക്കാര്‍ 1000 ദിനാഘോഷം , വേറിട്ട കാഴ്ചകളുമായി ഉത്പന്ന- പ്രദര്‍ശന- വിപണന മേള

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച്  നടത്തപ്പെടുന്ന ഉത്പന്ന-പ്രദര്‍ശന-സേവന- വിപണന മേള ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉത്പന്ന-സേവന- വിപണന പ്രദര്‍ശനമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വകുപ്പുകളുടെ 86 സ്റ്റാളുകളാണ് കോട്ടയം നാഗമ്പടം മൈതാനത്ത്   സജ്ജീകരിച്ചിരിക്കുന്നത്. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കല്‍ ചെക്കപ്പിനായി നാലു പ്രത്യേക സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സ്റ്റാളാണ് ആദ്യമായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും വകുപ്പ് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ വില്‍പനയും ഐ ആന്റ് പി. ആര്‍. ഡി […]