കുമരകത്ത് പണി തീരും മുൻപേ പൊതു ശൗചാലയം ഉദ്ഘാടനം ചെയ്തു: അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന് ചുറ്റും ശങ്ക തീർത്ത് യാത്രക്കാർ: സംസ്ഥാന, ജില്ലാ , ബ്ലോക്ക് . ഗ്രാമ പഞ്ചായത്തു ഭരണം കൈയ്യിലുണ്ടായിട്ടും ഒരു ശൗചാലയം പോലും ജനങ്ങൾക്കു വേണ്ടി പണിത് നൽകാൻ കഴിവില്ല എന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ്
കുമരകം: പൊതു ശൗചാലയം പണി പൂർത്തിയാകുന്നതിന് മുൻപേ ഉദ്ഘാടനം നടത്തി. ഉദ്ഘാടന ശേഷം കെട്ടിടം പൂട്ടി അധികൃതർ മടങ്ങി. മാസങ്ങൾ കഴിഞ്ഞിട്ടും പണിതീർക്കാനോ ശൗചാലയം തുറക്കാനോ തയാറാകുന്നില്ല. കുമരകം ചന്തക്കലയിലെ ബസ് ബേയിലാണ് പൊതു ശൗചാലയം പൂർത്തിയാകാതെ കിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച പൊതു ശൗചാലയം ഫലകത്തിൽ പേര് വെക്കുന്നതിന് വേണ്ടി മാത്രം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശൗചാലയം അടഞ്ഞുകിടക്കുന്നത് മൂലം ബസ് യാത്രക്കാരും തൊഴിലാളികളും പൊതുസ്ഥലത്ത് മൂത്ര വിസർജനം നടത്തുന്നതുമൂലം പ്രദേശവാസികൾക്കും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളും ദുർഗന്ധംമൂലം ദുരിതത്തിലാ യിരിക്കുകയാണ്. സംസ്ഥാന ഭരണവും […]