കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടം!!ഒരാൾക്ക് പരുക്ക്.

സ്വന്തം ലേഖിക കോട്ടയം:കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു .അടുത്ത ദിവസം കട ആരംഭിക്കുന്നതിനായി തൊഴിലാളികൾ ഇവിടെ പരിസരം ശുചീകരിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.ശുചീകരണത്തൊഴിലാളികളിൽ ഒരാൾക്ക് പരുക്കേറ്റു ,പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ബൈക്കും .രാവിലെ 11 :15 ഓടെ ആയിരുന്നു അപകടം

സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ച് വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്

ആലപ്പുഴ: അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്ബതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5) യാണ് കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്‌ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച്‌ സ്‌കൂട്ടര്‍ ഇടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് […]

ചങ്ങനാശേരി വാഴൂര്‍ റോഡില്‍ സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ച്‌ അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറില്‍ സ്‌കൂട്ടറിനു പിന്നില്‍ കാര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മടുക്കംമൂട് ചങ്ങങ്കേരി ജോസഫ് ആന്‍റണി(ഈപ്പച്ചന്‍-62)ആണ് മരിച്ചത്. ജോസഫ് ആന്‍റണി മടുക്കമൂട്ടില്‍നിന്നു തെങ്ങണാ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാ ജോസഫ് (വാഴപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡ് മെമ്പര്‍). മക്കള്‍: ജോമി, സ്‌റ്റെഫി(യുകെ), പരേതനായ ജേക്കബ്.

ചങ്ങനാശേരിയിൽ നിന്നും തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്

ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തി ഫൊറോനപള്ളിക്കു സമീപം തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരു കുട്ടിയടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കരീപ്ര ഇടക്കിടം നീതു (33) വാണ് മരിച്ചത്. ഭര്‍ത്താവ് രഞ്ജിത്ത്(34), മകള്‍ ജാനകി (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീതുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. നീതുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രഞ്ജിത്തും മകള്‍ ജാനകിയും ചെത്തിപ്പുഴ സെന്‍റ് […]

തൊടുപുഴ ഇടവെട്ടി കവലയ്ക്ക് സമീപം കേബിളില്‍ ലോറി തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

തൊടുപുഴ: ഇടവെട്ടി കവലയ്ക്ക് സമീപം കേബിളില്‍ ലോറിയുടെ മുകള്‍ ഭാഗം ഉടക്കി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ചെമ്പാലശ്ശേരി മസ്ജിദിന് സമീപമാണ് പ്ലൈവുഡ് വേസ്റ്റുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന കെ ഫോണ്‍ അടക്കമുള്ള കേബിളുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. പോസ്റ്റ് വീണ് ബൈക്ക് യാത്രികനായ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിടനാട്ടും പൂഞ്ഞാറിലും വാഹനാപകടം: രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു; പരിക്കേറ്റത് ഈരാറ്റുപേട്ട, തീക്കോയി സ്വദേശികൾക്ക്

ഈരാറ്റുപേട്ട: തിടനാട്ടും പൂഞ്ഞാറിലം ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. തിടനാട് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഈരാറ്റുപേട്ട ശാസ്താംകുന്നേല്‍ അല്‍ത്താഫി (25)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് തീക്കോയി സ്വദേശി സുജിത്തി (27)നെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്കാണു മറിഞ്ഞത്.

കുമരകം പുത്തൻപള്ളിക്ക് സമീപം നിർത്തിയിട്ടിരിന്ന കാറിൽ ബൈക്ക് ഇടിച്ച് അപകടം; പൊങ്ങലക്കരിയിൽ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം: പുത്തൻപള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു അപകടം. പൊങ്ങലക്കരിയിൽ സ്വദേശിയായ ടിസ്സന്റെ ബൈക്കാണ് അപകടത്തിൽ പെട്ടത്. ഇന്നു വൈകുന്നേരം 4.45 നായിരുന്നു അപകടം. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ടിസ്സനെ കുമരകം പോലീസ് കുമരകം ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു.ഇടിയിൽ കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

രണ്ട് വിദ്യാര്‍ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനില്‍പ്പോലും രക്ഷയില്ല; കുറവിലങ്ങാട് ട്രിപ്പിള്‍ സംഘങ്ങള്‍ വിലസുന്നു

കുറവിലങ്ങാട്: സീബ്രാലൈനില്‍പ്പോലും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ലെന്നതാണ് എംസി റോഡിലെ സ്ഥിതി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്നു രണ്ട് വിദ്യാര്‍ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പള്ളിക്കവലയ്ക്കു സമീപമുള്ള സീബ്രാലൈനിലായിരുന്നു അപകടം. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമീപസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗതാഗതനിയമങ്ങളുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ബൈക്കിലെ ട്രിപ്പിള്‍ സംഘങ്ങള്‍ ഇപ്പോഴും നാട്ടില്‍ സാധാരണ കാഴ്ചയാണ്. ഇവര്‍ക്കെതിരേ നടപടിയെടുക്കാൻ നിയമപാലകര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും പരിശോധനകള്‍ നടത്തുമ്ബോഴും ട്രിപ്പില്‍ സംഘങ്ങള ഹെല്‍മെറ്റുമില്ലാതെ പായുന്നത് […]

ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 യാത്രക്കാര്‍ക്ക് പരിക്ക്; പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറുടെ നില ഗുരുതരം

ചേര്‍ത്തല: ചേര്‍ത്തലയില്‍ വെള്ളിയാകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് സമീപത്തെ മതിലില്‍ ഇടിച്ചു നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്വകാര്യ ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. ചേര്‍ത്തലയില്‍നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും, കോട്ടയത്തുനിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടേയും മുൻഭാഗം തകര്‍ന്നു. പരുക്കേറ്റവരെ ഉടൻ തന്നെ ചേര്‍ത്തല – കോട്ടയം മെഡിക്കല്‍ കോളജ്, ചേര്‍ത്തല താലൂക്ക് […]

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: കാറിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥൻ പങ്കജ്കുമാര്‍ വര്‍മ ഓടിച്ച കാര്‍ തിരുവല്ല സ്വദേശി വിനയ് മാത്യുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകട സമയം കാര്‍ ഓടിച്ചത് പങ്കജ്കുമാര്‍ ആയിരുന്നു. കാറില്‍ പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയില്‍ ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.