Thursday, April 23, 2026

ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; പാലക്കാട് പട്ടാമ്പിയിൽ യുവാവിന് ദാരുണാന്ത്യം

Spread the love

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ 9.30 മണിയോടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. പട്ടാമ്പി ടൗണില്‍ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക്  മറിയുകയും, പുറകെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

തുടർന്ന് ഓടികൂടിയവർ ആശുപ്രതിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭിച്ചിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group