play-sharp-fill

മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ നിൽക്കേ പ്രതികളുടെ അറസ്റ്റ്; പോലീസിന് ഹൈക്കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ എറണാകുളം : കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ആവർത്തിച്ചോർമിപ്പിച്ച് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി എല്ലാ എസ് എച്ച് ഒ മാർക്കും നിർദേശം നൽകണമെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. KSFE ചിട്ടി പണമടക്കാതെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പൊലീസെടുത്ത കേസിൽ താമരശേരി സ്വദേശി നിയാസലി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് നിലനിൽക്കേ പ്രതിയെ അറസ്റ്റ് ചെയ്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്ത താമരശേരി സി ഐ യെ […]

ഏഴ് ദിവസം കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ആരോഗ്യ നില മനസിലാകൂ….! ഡോ. വന്ദനയുടെ കൊലയാളി സന്ദീപിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; സുരക്ഷയൊരുക്കണമെന്ന് കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസില്‍, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ‘ ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാല്‍ […]

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹോദരന്‍റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വസ്ത്രധാരണത്തില്‍ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍

സ്വന്തം ലേഖിക കൊച്ചി: വസ്ത്രധാരണത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളില്‍ ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം. കോട്ടും ഗൗണുമടക്കമുളള വസ്ത്രധാരണരീതിയില്‍ മാറ്റം വേണമെന്നാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആവശ്യം. സാരിയും വൈറ്റ് കോളര്‍ ബാന്‍ഡും കറുത്ത ഗൗണും ധരിച്ച്‌ കോടതി മുറികളില്‍ മണിക്കൂറുകള്‍ ചെലവിടുന്നതിന്‍റെ ബുദ്ധിമുട്ടാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അടുത്തകാലത്ത് തെലുങ്കാന ഹൈക്കോടതി വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തിയിരുന്നു. സമാന രീതീയിലുളള മാറ്റമാണ് […]

‘ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം’; സര്‍ക്കാരിന് നോട്ടീസയച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കമമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച്‌ ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്‍കിയ ഹര്‍ജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. മേയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് ഹൗസ് സര്‍ജനായ വന്ദന ദാസിനെ അദ്ധ്യാപകനായ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി സ്വമേധയാ […]

ബ്യൂട്ടീഷന്‍ സുചിത്ര പിള്ള കൊലക്കേസ്; പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

സ്വന്തം ലേഖിക കൊല്ലം: ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാര്‍ച്ച്‌ 20 നായിരുന്നു കൊലപാതകം. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച്‌ നടന്ന […]

ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ കീടനാശിനിയുള്ള ഏലക്ക; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ കീടനാശിനിയുള്ള ഏലക്കയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹെെെക്കോടതി വില്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാല്‍ സുപ്രീം കോടതി ഉത്തരവ്. ഈ അരവണ മനുഷ്യര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെക്കൊണ്ട് […]

താനൂര്‍ ബോട്ടപകടം; പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി; കേസ് ഇന്ന് ഹൈക്കോടതിയില്‍

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവില്‍ അറസ്റ്റിലായത്. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പില്‍ നിന്നും ഇന്നലെ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, ബോട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി […]

ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി അവധിക്കാല ക്ലാസുകള്‍ നടത്താം; സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

സ്വന്തം ലേഖിക കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ക്ലാസുകള്‍ നടത്താമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് മെയ് നാലിനാണ്. സിബിഎസ്‌ഇ അടക്കം എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള […]

കൊയിലാണ്ടി- കാപ്പാട്‌ തീരദേശപാത ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ്‌

സ്വന്തം ലേഖകൻ കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ കൊയിലാണ്ടി – കാപ്പാട്‌ തീരദേശ പാത പുനര്‍നിര്‍മ്മിക്കണമെന്ന്‌ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ്‌ കമ്മറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ്‌. ഭരണകാലത്ത്‌ ഒമ്ബതു കോടി രൂപ ചിലവ്‌ ചെയ്‌ത് പി.എം.ജി.എസ്‌.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര കിലോമീറ്റര്‍ പി.ഡബ്ല്യു.ഡിയും നാലു കിലോമീറ്റര്‍ ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ും നിര്‍മ്മിച്ചതാണ്‌ പ്രസ്‌തുത റോഡ്‌. 2021 ജൂണ്‍ മാസമാണ്‌ രൂക്ഷമായ കടലാക്രമണത്തില്‍ ഈ റോഡ്‌ തകര്‍ന്നത്‌. കൊയിലാണ്ടി ഫിഷിങ്‌ ഹാര്‍ബറിലേക്കും കാപ്പാട്‌ ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കും എത്തിച്ചേരുന്ന ഈ റോഡിലൂടെ ദിവസേന നൂറു കണക്കിന്‌ നാഷണല്‍ പെര്‍മിറ്റ്‌ ലോറികളും, […]